Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഷോക്കേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം വെട്ടത്തൂര്‍ പുത്തന്‍കോട്ട് കുട്ടാട്ടുപറമ്പില്‍ സഫീര്‍ (44) ആണ് ഷോക്കേറ്റ് മരിച്ചിരിക്കുന്നത്. മജ്‍മയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു ഇദ്ദേഹം.

മൊയ്‍തൂട്ടി മാസ്‍റ്റര്‍ – ഇയ്യാത്തുട്ടി ദമ്പതികളുടെ മകനാണ്. ഫസീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് ഹെല്‍പ് ഡെസ്‍ക്ക് പ്രവര്‍ത്തകരായ നവാസ് കണ്ണൂര്‍, മുജീബ് കായംകുളം, ബന്ധുക്കളാണ് നജീബ്, സാബിര്‍ എന്നിവര്‍ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button