Latest NewsNewsSports

മുൻ ജൂനിയർ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസിൽ സുശീൽ കുമാർ ഒളിവിൽ

23 വയസ്സുകാരനായ മുൻ ജൂനിയർ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസിൽ ഗുസ്തി താരം സുശീൽ കുമാർ ഒളിവിൽ. മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതക കേസിലാണ് സുശീൽ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. സുശീൽ കുമാർ ഒളിവിൽ പോയതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കണമെന്നാണ് എഫ്ഐആർ. സംഘർഷ സ്ഥാനത്ത് നിന്ന് ഒരു തോക്ക് പൊലീസ് കണ്ടെടുത്തു. ഗുസ്തിയിൽ രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടിയ താരമാണ് സുശീൽ കുമാർ. വീട്ടിൽ അന്വേഷണം നടത്തിയെങ്കിലും സുശീൽ കുമാറിനെ കണ്ടെത്താനായില്ലെന്ന് ഡൽഹി പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button