Latest NewsNewsIndia

കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിന് 1000 കോടി രൂപ ഈടാക്കണം; ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

ബിസിസിഐയ്ക്ക് രാജ്യത്തെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. വേദാന്ത ഷാ എന്ന അഭിഭാഷകയാണ് പൊതുതാത്പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ബിസിസിഐയ്ക്ക് രാജ്യത്തെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

Also Read: ജൂണ്‍-ജൂലൈ മാസങ്ങളില്‍ കോവിഡ് കത്തിപ്പടരും; മരണ നിരക്ക് അതീവ ഗുരുതരാവസ്ഥയില്‍ എത്തുമെന്ന് മുന്നറിയിപ്പ്

കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ഇന്ത്യയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തിയതിന് ബിസിസിഐയില്‍ നിന്ന് 1000 കോടി രൂപ ഈടാക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധാര്‍ഷ്ട്യം നിറഞ്ഞ മനോഭാവത്തിന് ബിസിസിഐ ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണം. ശ്മനാശനങ്ങള്‍ ഒരുക്കി നല്‍കാന്‍ ബിസിസിഐയോട് നിര്‍ദ്ദേശിക്കണമെന്നും വേദന്ത ഷാ ആവശ്യപ്പെട്ടു.

1000 കോടി രൂപയോ അതല്ലെങ്കില്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് ലഭിച്ച തുകയോ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബിസിസിഐയില്‍ നിന്ന് ഈടാക്കണം. ഇന്ത്യന്‍ ജനതയോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത ബിസിസിഐക്കെതിരായ പരാതി പിന്‍വലിക്കില്ലെന്നും വേദാന്ത വ്യക്തമാക്കി. അതേസമയം, താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിന് ശേഷമാകും ഇനി അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടത്തുകയെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button