Latest NewsNewsIndia

സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 17.15 കോടി വാക്‌സിന്‍ ഡോസുകള്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

89 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇപ്പോഴും ലഭ്യമാണ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 17.15 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി വിതരണം ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 17,15,42,410 ഡോസുകളാണ് സൗജന്യമായി നല്‍കിയത്.

Also Read: വാക്‌സിന്‍ എടുത്തവര്‍ക്ക് എത്ര ദിവസം കഴിഞ്ഞാല്‍ രക്തം ദാനം ചെയ്യാം? വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് പാഴാക്കിയ ഡോസുകള്‍ ഉള്‍പ്പെടെ 16,26,10,905 ഡോസുകളാണ് ഉപയോഗിച്ചത്. 89 ലക്ഷത്തിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇപ്പോഴും ലഭ്യമാണ്. കൃത്യമായി പറഞ്ഞാല്‍ 89,31,505 വാക്‌സിന്‍ ഡോസുകള്‍ വിവിധ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് പ്രതിരോധത്തില്‍ റെംഡെസീവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍, കരിഞ്ചന്തയിലെ വില്‍പ്പന എന്നിവ തടയുന്നതിന് ഫീല്‍ഡ് പരിശോധനയ്ക്കായി സംസ്ഥാന തലത്തില്‍ സംഘങ്ങളെ നിയോഗിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെയ് 1 വരെ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് 78 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button