COVID 19KeralaNattuvarthaLatest NewsNews

കോവിഡ് വ്യാപനം; കേന്ദ്ര നിർദ്ദേശം നിഷേധിച്ചു, പിണറായിയുടെ ധാര്‍ഷ്ട്യം നഷ്ടമാക്കിയത് നിര്‍ണായകമായ ദിവസങ്ങള്‍

മിക്ക സംസ്ഥാനങ്ങളും ഈ നിർദ്ദേശം അംഗീകരിച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ വാരാന്ത്യ നിയന്ത്രണം മാത്രമാണ് പിണറായി സര്‍ക്കാര്‍ ഏർപ്പെടുത്തിയത്.

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലേതടക്കം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലായ 150 ജില്ലകള്‍ അടച്ചിടമെന്ന് കേന്ദ്രം നിർദ്ദേശിച്ചത് ഒരാഴ്ചയ്ക്ക് മുൻപാണ് . ഇക്കാലയളവിൽ കേരളത്തിലെ 12 ജില്ലകളിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനാലാണ് ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രം നിർദ്ദേശിച്ചത്.

മിക്ക സംസ്ഥാനങ്ങളും ഈ നിർദ്ദേശം അംഗീകരിച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ വാരാന്ത്യ നിയന്ത്രണം മാത്രമാണ് പിണറായി സര്‍ക്കാര്‍ ഏർപ്പെടുത്തിയത്. കേന്ദ്ര നിർദ്ദേശമനുസരിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പിണറായി വിജയൻ പ്രതിദിനവാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

ആദ്യ സൂചനകള്‍ ലഭിച്ചു; കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ 1ന് തന്നെ

പൊതുഗതാഗതം , വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ സംവിധാനങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചു. ഇതിനാൽ വൈറസ് വളരെ വേഗം എല്ലാ ജില്ലകളിലേക്കും പടരുകയായിരുന്നു. ഇതേതുടർന്ന് കേന്ദ്രം ലോക്ക് ഡൗണ്‍ നിർദ്ദേശിച്ച ദിവസം മുതല്‍ ഇങ്ങോട്ട് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വലിയ തോതിൽ വര്‍ധിച്ചതായി കാണാം. കേന്ദ്ര നിര്‍ദേശമനുസരിച്ച് ലോക്ക്ഡൗണ്‍ പ്രാബല്യത്തിലായിക്കിയിരുന്നെങ്കില്‍ വൈറസ് വ്യാപനം കുറയ്ക്കാൻ സാധിക്കുമായിരുന്നു.

നിലവിലെ മിനി ലോക്ക് ഡൗണ്‍ വൈറസ് വ്യാപനം നിയന്ത്രിക്കാൻ അപര്യാപ്തമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മെയ് 8 മുതൽ 16 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. അവശ്യസേവനങ്ങള്‍ മാത്രമായിരിക്കും ഇനി ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button