Latest NewsNewsFootballSports

മാഡ്രിഡിനെതിരായ വിജയം ചെൽസി അർഹിച്ചിരുന്നു: സിദാൻ

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരായ രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിൽ ചെൽസി വിജയം അർഹിച്ചിരുന്നുവെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ ഏകപക്ഷികമായ രണ്ടും ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെ ചെൽസി പരാജയപ്പെടുത്തിയത്. ‘തങ്ങൾക്കെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ചെൽസി പതിവു നിലവാരത്തിലും ഉയർന്നു നിന്നു. സെമിഫൈനലിന്റെ ഇരുപാദങ്ങളിലും നോക്കുമ്പോൾ അവർ ഫൈനലിലേക്ക് യോഗ്യത അർഹിച്ചിരുന്നു.

ഇന്നത്തെ മത്സരം കടുപ്പമായിരുന്നു. മത്സരത്തിൽ തങ്ങൾക്ക് ചില കാര്യങ്ങൾ കൈമോശം വന്നു. എന്റെ കളിക്കാരെക്കുറിച്ചോർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു. പല ബുദ്ധിമുട്ടുകളും നേരിട്ടാണ് അവർ ഇവിടെത്തിയത്. അതിന് അവരെ അഭിനന്ദിക്കണം. ഫൈനലിൽ നിന്ന് ഒരു മത്സരം മാത്രം അകലെയായിരുന്നു ഞങ്ങൾ’. സിദാൻ പറഞ്ഞു. മത്സരശേഷം ആർ എം സി സ്‌പോർസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button