Latest NewsNewsIndia

ബംഗാൾ അക്രമം; തൃണമൂൽ കോൺഗ്രസിനെതിരെ പ്രതിഷേധിച്ച വനിതാ നേതാക്കളെ അറസ്റ്റ് ചെയ്തു

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന് ബിജെപി വനിതാ നേതാക്കൾ അറസ്റ്റിൽ. രാജ്യസഭാ എംപി രൂപ ഗാംഗുലി, അസൻസോൾ എംഎൽഎ അഗ്‌നിമിത്ര പോൾ, കോയമ്പത്തൂർ (സൗത്ത്) എംഎൽഎ വാനതി ശ്രീനിവാസൻ എന്നിവരെയാണ് പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്.

കൊൽക്കത്തയിലെ മയോ റോഡ് ക്രോസിംഗിലെ ഗാന്ധി മൂർത്തിയിലാണ് തൃണമൂൽ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി വനിതാ നേതാക്കൾ പ്രതിഷേധ പ്രകടനം നടത്തിയത്.

Read Also: ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഭൂമിയിലേയ്ക്ക് തന്നെ, മിസൈല്‍ ഇട്ട് തകര്‍ക്കാന്‍ പദ്ധതിയില്ലെന്ന് യു.എസ്

സർക്കാർ നിശ്ചയിച്ച പ്രോട്ടോകോളുകൾ പാലിച്ച് സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 8 പേർ മാത്രം പങ്കെടുത്ത പ്രതിഷേധ റാലിയിൽ സ്ത്രീകൾക്കെതിരെ തൃണമൂൽ ഗുണ്ടകൾ അഴിച്ചുവിട്ട അക്രമങ്ങൾക്കെതിരെ വനിതാ നേതാക്കൾ മുദ്രാവാക്യങ്ങൾ മുഴക്കി.

മമതയ്ക്കും തൃണമൂലിനുമെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് ഇത്തരത്തിലുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നതെന്നാണ് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വ്യാപക അക്രമങ്ങളാണ് ബംഗാളിൽ നടക്കുന്നത്.

Read Also: ‘ഓം നമ: ശിവായ’ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കായി പ്രാര്‍ത്ഥിച്ച് നൂറു കണക്കിന് ഇസ്രായേലുകാര്‍- വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button