COVID 19Latest NewsIndiaNews

കർണാടകയിൽ ഇന്ന് 48,781 പേർക്ക് കൂടി കോവിഡ് ബാധ

ബംഗളൂരു: കര്‍ണാടകയില്‍ ഇന്നും അര ലക്ഷത്തിനടത്ത് പ്രതിദിന കൊറോണ വൈറസ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുപിയിൽ മുപ്പതിനായിരത്തിന് അടുത്തും തമിഴ്‌നാട്ടില്‍ ഇരുപതിനായിരത്തിന് മുകളിലുമാണ് ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം ഉള്ളത്.

കര്‍ണാടകയില്‍ ഇന്ന് 48,781 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 592 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 28,623 പേര്‍ക്കാണ് രോഗ മുക്തി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 18,38,885. ആകെ മരണം 17,804. നിലവില്‍ 5,36,641 പേര്‍ കോവിഡ് ചികിത്സയില്‍.

യുപിയിൽ 28,076 പേര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ട്. 33,117 പേര്‍ക്കാണ് രോഗ മുക്തി. 372 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ആകെ കേസുകള്‍ 14,53,679. ആക്ടീവ് കേസുകള്‍ 2,54,118 ആണ്.

തമിഴ്‌നാട്ടില്‍ ഇന്ന് 26,465 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 197 പേര്‍ മരിച്ചു. 22,381 പേര്‍ ഇന്ന് രോഗ മുക്തി നേടി. നിലവില്‍ 1,35,355 പേര്‍ ചികിത്സയില്‍. ആകെ രോഗികള്‍ 13,23,965. ഇതുവരെയായി 15,171 പേര്‍ മരിച്ചു.

ഡല്‍ഹിയില്‍ ഇന്ന് 19,832 പേര്‍ക്കാണ് രോഗം. 19,085 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 341 പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കേസുകള്‍ 12,92,867. ഇതുവരെയായി 11,83,093 പേര്‍ക്ക് രോഗ മുക്തി. നിലവില്‍ 91,035 പേര്‍ ചികിത്സയില്‍. ആകെ മരണം 18,739.

പശ്ചിമ ബംഗാളില്‍ ഇന്ന് 19,216 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 17,780 പേര്‍ക്ക് രോഗ മുക്തി. 112 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 9,52,282. നിലവില്‍ 1,24,098 പേര്‍ ചികിത്സയില്‍.

രാജസ്ഥാനില്‍ 18,231 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164 പേര്‍ മരിച്ചു. 16,930 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ആകെ കേസുകള്‍ 7,20,799. ആകെ രോഗ മുക്തി 5,16,306. നിലവില്‍ 1,99,147 പേര്‍ ചികിത്സയില്‍. ആകെ മരണം 5,346 ആയി ഉയർന്നു.

ആന്ധ്രാപ്രദേശില്‍ ഇന്ന് 17,188 പേര്‍ക്ക് രോഗം കണ്ടെത്തിയത്. 12,749 പേര്‍ക്ക് രോഗ മുക്തി. 73 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികള്‍ 12,45,374. ആകെ രോഗ മുക്തി 10.50.160. ആകെ മരണം 8,519. ആക്ടീവ് കേസുകള്‍ 1,86,695.

shortlink

Related Articles

Post Your Comments

Related Articles


Back to top button