Latest NewsNewsIndia

70 വര്‍ഷത്തിന് മുൻപ് സൃഷ്​ടിച്ച സംവിധാനങ്ങളാണ് ഇപ്പോഴും രാജ്യത്തെ അതിജീവിക്കാന്‍ സഹായിക്കുന്നത് ; ശിവസേന

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ പ്രതിരോധ നടപടികളിലെ വീഴ്ചയിൽ കേന്ദ്ര സർക്കാരിനെതിരെ ശിവസേന. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ ദരിദ്ര രാജ്യങ്ങൾവരെ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്യുമ്പോൾ കോടികൾ മുടക്കി പണിയുന്ന സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെയ്ക്കാൻ പോലും മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന് ശിവസേന വിമർശിച്ചു.

മുൻപ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, മൻമോഹൻ സിങ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ 70 വർഷത്തിനിടെ സൃഷ്ടിച്ചെടുത്ത സംവിധാനങ്ങളുടെയും വികസനത്തിന്റെയും പിൻബലത്തിലാണ് ദുഷ്കരമായ പ്രതിസന്ധിയിലും രാജ്യം പിടിച്ചുനിന്നത്. നെഹ്റുവും ഗാന്ധിയും ഉണ്ടാക്കിയെടുത്ത ശക്തമായ സംവിധാനങ്ങൾ ഒന്നുകൊണ്ട് മാത്രമാണ് കോവിഡ് തീർത്ത പ്രതിസന്ധിയിൽ രാജ്യം ഇപ്പോഴും അതിജീവിക്കുന്നതെന്നും മുഖപത്രമായ സാംമ്നയിലെ ലേഖനത്തിൽ ശിവസേന തുറന്നടിച്ചു.

Read Also  :   കടിച്ച്‌ തൂങ്ങിയാല്‍ പ്രവർത്തകർ അടിച്ചിറക്കും; മുല്ലപ്പള്ളിക്ക് മുന്നറിയിപ്പുമായി തലസ്ഥാനത്ത് പോസ്റ്ററുകൾ

കോവിഡ് പ്രതിസന്ധിയിൽ നിരവധി ദരിദ്ര രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നത്. പാകിസ്താൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങൾ മറ്റുള്ളവരിൽ നിന്നാണ് സഹായങ്ങൾ തേടിയിരുന്നത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ തെറ്റായ നയങ്ങൾ കാരണം ഇന്ത്യയും ഇന്ന് ഇതിന് സമാനമായ സാഹചര്യത്തിലെത്തി. ബംഗ്ലദേശ്, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ മോദിയുടെ ആത്മനിർഭർ ഇന്ത്യയ്ക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുകയാണെന്നും ശിവസേന വിമർശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button