KeralaLatest NewsNewsEntertainment

‘ഒരു ഗാനത്തെ ഇങ്ങനെ കൊല്ലാമോ’; ആര്യ ദയാലിന്റെ പുതിയ സോങ്ങ് വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് പെരുമഴ

‘സഖാവ്’ എന്ന കവിത ആലപിച്ചുകൊണ്ട് പ്രശസ്തയായ ഗായിക ആര്യ ദയാലിന്റെ പുതിയ സോങ്ങ് വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് പെരുമഴ. ആര്യയും സുഹൃത്ത് സാജനും ചേർന്ന് പുറത്തിറക്കിയ ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ ‘അടിയേ കൊള്ളുതേ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്‍റെ കവർ വേർഷനാണ് യൂട്യൂബിൽ ഡിസ്‌ലൈക്ക് വാങ്ങി ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയത്. ‘ഒരു ഗാനത്തെ ഇങ്ങനെ കൊല്ലാമോ’ -എന്നാണ് സോഷ്യൽ മീഡിയാ യൂസേഴ്സ് ചോദിക്കുന്നത്.

എന്നാൽ . വിമർ‌ശനങ്ങൾ രൂക്ഷമായപ്പോൾ ഇതൊരു കവർ‌ ഗാനമല്ലെന്നും ‘ജാം സെഷൻ’ ആയിരുന്നുവെന്നുമാണ് ആര്യയുടെ വിശദീകരണം. ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാൽ, ശ്രുതി ഹാസൻ എന്നിവർ ചേർന്ന് പാടിയതാണ് ‘അടിയേ കൊള്ളുതേ’ എന്ന ഗാനം. ചിത്രം പുറത്തിറങ്ങിയ കാലത്ത് ഹിറ്റ് ലിസ്റ്റിലും ഈ ​ഗാനം ഇടം പിടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button