Latest NewsIndia

കർഷക സമരത്തിന് പോയ പെൺകുട്ടിയെയും സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയെയും പീഡിപ്പിച്ചു: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കൊറോണ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി മരണപ്പെട്ടത്.

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നതിനിടെ കൊറോണ ബാധിച്ച്‌ മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പരാതി. ബംഗാളിലെ കമ്യൂണിസ്റ്റ് നേതാവായ പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി മരണപ്പെട്ടത്.

സമരത്തില്‍ പങ്കെടുത്ത രണ്ട് പേരാണ് മകളെ പീഡിപ്പിച്ചതെന്ന് കമ്യൂണിസ്റ്റ് നേതാവ് പരാതിയില്‍ പറയുന്നു.ഇക്കാര്യം മകള്‍ ഫോണിലൂടെ അറിയിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ ഉണ്ട്. കഴിഞ്ഞ മാസം പത്താം തിയതിയാണ് ബംഗാള്‍ സ്വദേശിനി കാര്‍ഷിക സമരങ്ങളില്‍ പങ്കെടുക്കാന്‍ ടിക്രിയില്‍ എത്തിയത്. പ്രതിഷേധത്തിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായിരുന്നു. എന്നാല്‍ ചികിത്സ തേടിയില്ല. തുടര്‍ന്ന് അസ്വസ്ഥതകള്‍ രൂക്ഷമായതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

read also: കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുമ്പോഴും ഡല്‍ഹി അതിര്‍ത്തിയിൽ ‘കർഷക സമരം’ തുടരുന്നു, ആളനക്കമില്ലാതെ ടെന്റുകൾ

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണയും സ്ഥിരീകരിച്ചു. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഹരിയാനയിൽ നിന്ന് കർഷക സമര സ്ഥലത്തേക്ക് പോയ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.  അതേസമയം ഇപ്പോൾ നാമമാത്രമായ സമരമാണ് അതിർത്തിയിൽ നടക്കുന്നത്. ടെന്റുകൾ മിക്കതും കാലിയാണ്. ഉള്ളതിൽ തന്നെ ഒന്നോ രണ്ടോ പേരാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button