Latest NewsNewsIndia

തൃണമൂൽ ആക്രമണം; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ

അക്രമങ്ങളുടെ കാഴ്ച ഖേദകരമാണെന്നും, ഇത് നിയന്ത്രിക്കുന്നതിൽ സംസ്ഥാനം പരാജയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തൃണമൂൽ ഗുണ്ടകൾ നടത്തിയ അക്രമത്തിന്റെ പേരിൽ മമതാ ബാനർജി സർക്കാരിനെതിരെ ​ഗവർണർ ജഗ്ദീപ് ദാൻകറിന്റെ രൂക്ഷ വിർശനം. ബംഗാളിൽ സർക്കാരിന് അക്രമം നിയന്ത്രിക്കാനായില്ലെന്നും, സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളിൽ നടന്ന അക്രമങ്ങളിൽ കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിരുന്നു എങ്കിലും സംസ്ഥാന സർക്കാർ റിപ്പോർട്ട് നല്കാൻ തയ്യാറായിട്ടില്ല. ഗവർണ്ണർക്ക് വിശദീകരണം നല്കാനും ഉദ്യോഗസ്ഥർ തയ്യാറായില്ല. അക്രമങ്ങളുടെ കാഴ്ച ഖേദകരമാണെന്നും, ഇത് നിയന്ത്രിക്കുന്നതിൽ സംസ്ഥാനം പരാജയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസർക്കാർ ചുമതല നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മമത ബാനർജി മന്ത്രിസഭയിലെ 43 പേരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെയാണ് ഗവർണ്ണർ അതൃപ്തി അറിയിച്ചത്. അതേസമയം, ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങൾ സംബന്ധിച്ച ഹര്‍ജി കല്‍ക്കത്ത ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഘർഷങ്ങളെ കുറിച്ചുള്ള സംസ്ഥാന സർക്കാരിൻറെ റിപ്പോർട്ടും ഇന്ന് കോടതിയിൽ സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button