COVID 19Latest NewsNewsIndia

20 ദിവസത്തിനിടെ മരിച്ചത് 16 പ്രൊഫസര്‍മാര്‍, നൂറോളം പേർ ചികിത്സയിൽ; ആശങ്ക ഉയർത്തി അലിഗഡിലെ കൊവിഡ് വ്യാപനം

അലിഗഡ്: രാജ്യമെങ്ങും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഓക്സിജൻ ക്ഷാമവും മരണ നിരക്കിലെ വർദ്ധനവും ആശങ്ക ഉയർത്തുന്നുണ്ട്.20 ദിവസത്തിനിടെ അലിഗഡ് മുസ്‌ലിം സര്‍വകലാലാശാലയിലെ 16 പ്രൊഫസര്‍മാര്‍ മരിച്ചു. കാമ്പസിലെ ജീവനക്കാരിൽ കോവിഡ് പടരുന്നതിന്റെ ആശങ്കയിലാണ് ഉദ്യോഗസ്ഥർ.

read also: ഈദ് ആഘോഷങ്ങള്‍ക്ക് അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുകൂടരുത്; കനത്ത പിഴ ഈടാക്കുമെന്ന് ദുബായ് പോലീസ്

വൈറസ് വ്യാപനം രൂക്ഷമായതോടെ ജനിതകമാറ്റം വന്ന വൈറസാണോ എന്നത് സംബന്ധിച്ച്‌ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ ഐ എ സി എം ആറിന് കത്തയച്ചു. അതിൽ 16 എ എം യു ഫാക്കല്‍റ്റി അംഗങ്ങള്‍, വിരമിച്ച അധ്യാപകര്‍, മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍, യൂണിവേഴ്‌സിറ്റി കാമ്ബസിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് ശ്രദ്ധയില്‍പ്പെടുത്തിയ വിസി വൈറസിന്റെ വകഭേദമാണോ പടരുന്നത് എന്ന് സംശയവും ഉന്നയിക്കുന്നു. കൂടാതെ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി ലബോറട്ടറിയിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാഫലം നോക്കി രോഗവ്യാപനം തടയാനുള്ള നടപടികളിലേക്ക് കടക്കാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണമെന്നും വൈസ് ചാന്‍സലർ ആവശ്യപ്പെടുന്നു.

അലിഗഡ് സര്‍വകലാശാലയിലെ 43 ഫാക്കല്‍റ്റി അംഗങ്ങളുടെ ജീവനാണ് കോവിഡിൽ പൊലിഞ്ഞത്. നൂറോളം പേര്‍ സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button