COVID 19Latest NewsNewsIndia

ആയിരക്കണക്കിന് റെംഡെസിവിർ ഇഞ്ചക്ഷനുകൾ കനാലില്‍ തള്ളിയ നിലയില്‍ ; വീഡിയോ പുറത്ത്

അമൃത്സര്‍ : പഞ്ചാബില്‍ മരുന്ന് ക്ഷാമം അനുഭവപ്പെടുന്നതിനിടെ ആന്റിവൈറല്‍ മരുന്നായ റെംഡിസീവിറിന്റെ ആയിരക്കണക്കിന് ഇഞ്ചക്ഷന്‍ കനാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ചംകൗര്‍ സാഹിബിന് സമീപമുള്ള ഭക്ര കനാലിലാണ് റെഡിംസീവിര്‍ മരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലെ അണുബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്നും ഇക്കൂട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Read Also : ഇന്ത്യയിൽ കൊവിഡ് ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ് 

സര്‍ക്കാരിന് വിതരണം ചെയ്യാനുള്ള 1,456 ഇഞ്ചക്ഷനാണ് കണ്ടെത്തിയത്. ഇക്കൂട്ടത്തില്‍ 621 റെംഡിസീവിര്‍ ഇഞ്ചക്ഷനുകളും ലേബല്‍ ഇല്ലാത്ത 849 ഇഞ്ചക്ഷനുകളുമാണ് ഉണ്ടായിരുന്നത്. 2021 മാര്‍ച്ചില്‍ ഉത്പ്പാദിച്ച റെംഡിസീവിറിന്റെ കാലാവധി 2021 നവംബറിലാണ് അവസാനിക്കുന്നത്. വില്‍പ്പനയ്ക്കുള്ള മരുന്നുകളല്ല, മറിച്ച് സംസ്ഥാന സര്‍ക്കാരിന് നല്‍കാനുള്ള മരുന്നുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അതേ സമയം , മരുന്ന് ക്ഷാമം കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ കർഷക സമരാനുകൂലികൾ മരുന്ന് കനാലിൽ തള്ളിയെതാണോ എന്നും സംശയം നിലനിൽക്കുന്നു. ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ ഫണ്ടിംഗ് ഇതിന് പിന്നിലുണ്ടെന്നും കോടികൾ കൊടുത്ത് ഇൻജെക്ഷൻ വാങ്ങി കനാലിൽ തള്ളിയതാകാനാണ് സാധ്യതയെന്നും ആരോപണം ഉയരുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button