Latest NewsIndia

ആളുകൾ വീട്ടിൽ ഓക്സിജൻ സൂക്ഷിച്ചു വെച്ച് ഉയർന്ന വിലയ്ക്ക് നൽകുന്നു: യോഗിയ്ക്ക് കത്തയച്ചു കേന്ദ്രമന്ത്രി

സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

ന്യൂഡല്‍ഹി: യു.പിയില്‍ കൊവിഡ് വര്‍ദ്ധിക്കുന്നതിനിടയില്‍, ചില ജില്ലകളിൽ ഉള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാര്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ബറേലിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് കത്തില്‍ അദ്ദേഹം പരാതിപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

” ആളുകള്‍ മുന്‍കരുതല്‍ നടപടിയെന്നോണം വീടുകളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ബറേലിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. അത്തരം ആളുകളെ തിരിച്ചറിയണം. ഇവര്‍ ഉയര്‍ന്ന വിലക്ക് സിലണ്ടറുകള്‍ വില്‍ക്കുകയാണ് ” – അദ്ദേഹം കത്തില്‍ പറഞ്ഞു.

read also: എഴുത്തില്‍ വിസ്മയം തീര്‍ത്ത വ്യക്തി, തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ആശുപത്രികളില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നുണ്ടെന്നും കത്തില്‍ കേന്ദ്രമന്ത്രി പരാമര്‍ശിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ വില നിയന്ത്രിക്കണമെന്നും എംഎസ്.എം. ഇ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് കിഴിവ് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button