Latest NewsNewsFootballSports

ഒളിമ്പിക്സ് ഫുട്ബോളിൽ ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ

ഒളിമ്പിക്സിലെ ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ ബ്രസീൽ ജർമനിയെ തോൽപ്പിച്ചാണ് ജേതാക്കളായത്. പുരുഷ വനിതാ ഫുട്ബോളുകൾ ഒളിമ്പിക്സിൽ നടക്കുന്നുണ്ട്. പുരുഷ വിഭാഗത്തിൽ നാലു ഗ്രൂപ്പുകളിലായി 16 ടീമുകളും വനിതാ വിഭാഗത്തിൽ മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകളും മാറ്റുരയ്ക്കും.

പുരുഷ വിഭാഗത്തിൽ ആതിഥേരായ ജപ്പാൻ, ഫ്രാൻസ്, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ന്യൂസിലാന്റ്, കൊറിയ, ഹോണ്ടുറാസ്, റൊമാനിയ എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലും, അർജന്റീന, സ്പെയിൻ, ഈജിപ്ത്, ഓസ്ട്രേലിയ എന്നീ ടീമുകൾ ഗ്രൂപ്പ് സിയിലും മാറ്റുരയ്ക്കും. അതേസമയം, ഗ്രൂപ്പ് ഡിയിൽ ജർമ്മനി, ബ്രസീൽ, ഐവറി കോസ്റ്റ്, സൗദി അറേബ്യ എന്നിവരാണ് അണിനിരക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button