Latest NewsNewsIndia

കോവിഡ് വ്യാപനം; തെലങ്കാനയും നാളെ മുതല്‍ ലോക്ക് ഡൗണിലേയ്ക്ക്

രാവിലെ 10 മണി മുതലാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരിക

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണിലേയ്ക്ക്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ തെലങ്കാനയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ 10 ദിവസത്തേയ്ക്കാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക.

Also Read: മതേതരത്വത്തിന്റെ മഹനീയ മാതൃകയായി ഒരു ഗ്രാമം: അയോധ്യയിൽ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് മുസ്ലിം മതപണ്ഡിതൻ ഗ്രാമമുഖ്യൻ

സംസ്ഥാനത്ത് നാളെ രാവിലെ 10 മണി മുതലാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരിക. ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് ദിവസേന രാവിലെ 6 മണി മുതല്‍ 10 മണി വരെ മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകുകയുള്ളൂ. 10 മണിയ്ക്ക് ശേഷം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി തെലങ്കാനയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് ജൂണ്‍ മാസം മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ആഗോള ടെന്‍ഡര്‍ ക്ഷണിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button