KeralaLatest NewsNews

ബിഐഎസ് ഹാൾമാർക്കിംഗ്; ജൂൺ 14 വരെ വ്യാപാരികൾക്ക് നേരെ നടപടി പാടില്ലെന്ന് സർക്കാരിന് നിർദ്ദേശം നൽകി കോടതി

മുംബൈ: സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനുള്ള പ്യൂരിറ്റി സർട്ടിഫിക്കേഷൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ ഉത്തരവ് ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരില്ല. ഹാൾമാർക്കിംഗ് സംബന്ധിച്ച് ജൂൺ 14 വരെ വ്യാപാരികൾക്ക് നേരെ നടപടികളൊന്നും പാടില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് കേന്ദ്ര സർക്കാരിന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: മെയ് 14 മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ഡയറക്ടർ ദിനേശ് ജെയ്ൻ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം നിർദ്ദേശിച്ചത്. അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിച്ചു മാത്രമേ ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കാവൂ എന്നാവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷറർ എസ് അബ്ദുൽ നാസർ കേരള ഹൈക്കോടതിയിയെ സമീപിച്ചിട്ടുണ്ട്. മെയ് 17 ന് കേസ് കോടതി പരിഗണിച്ചേക്കുമെന്നാണ് വിവരം.

Read Also: കോവിഡ് പ്രതിരോധം ശക്തമാക്കി യോഗി സർക്കാർ; ഗ്രാമങ്ങളിൽ ഓരോ വീടുകളിലും കോവിഡ് പരിശോധന; പ്രത്യേക ടീമിനെ വിനിയോഗിച്ചു

ജൂൺ ഒന്നു മുതൽ രാജ്യത്ത് സ്വർണ്ണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. രാജ്യത്ത് വിൽക്കുന്ന സ്വർണ്ണത്തിന്റെ ശുദ്ധത ഉറപ്പാക്കാനാണ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിരിക്കുന്നത്. ജനുവരി 15 മുതൽ സ്വർണ്ണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്നായിരുന്നു സർക്കാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സർക്കാർ സമയപരിധി നീട്ടിവെയ്ക്കുകയായിരുന്നു.

Read Also: കോവിഡ് ബാധിച്ച് ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ലൈംഗികാതിക്രമത്തിന് ഇരയായി

shortlink

Related Articles

Post Your Comments

Related Articles


Back to top button