KeralaLatest NewsNews

കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകും, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരുതല്‍ നിര്‍ദ്ദേശം

കൊച്ചി: സംസ്ഥാനത്ത് മെയ് 15 വരെ കനത്ത മഴ പെയ്യുമെന്ന കേന്ദ്രകാലാവസ്ഥാ നിരീക്ഷണം അറിയിച്ചതോടെ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Read Also : വീണ്ടും മേഘവിസ്‌ഫോടനം ; വീടുകളും കെട്ടിടങ്ങളും തകർന്നു

വെള്ളപ്പൊക്കമുണ്ടായാല്‍ ക്യാമ്പുകള്‍ ക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. വെള്ളപ്പൊക്ക സാദ്ധ്യതാ പ്രദേശങ്ങളിലുള്ള സിഎഫ്എല്‍ടിസികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കണം. ആക്ടീവ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി വരികയാണ്. ബിപിസിഎല്ലില്‍ ആരംഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. 1000, 500 വീതം ഓക്‌സിജന്‍ ബെഡുകളാണ് ഇവിടെ സജ്ജമാകുന്നത്. ഇവയുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതിനായി രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button