KeralaLatest NewsIndia

തീവ്രവാദത്തിന്റെ മതവെറിയിൽ പിടഞ്ഞു ചിതറുന്ന ജീവനുകൾ നൽകുന്ന സൂചനകളെ കുറിച്ച്, അഞ്ജു പാർവതി പ്രഭീഷ്

ആ അടയാളങ്ങളേക്കാൾ മായാത്ത നോവായി ജൂതജനതയുടെ മനസ്സിലുണ്ട് തീവ്രവാദിയാക്രമണത്തിൽ കൊല്ലപ്പെട്ട അവരുടെ പ്രിയപ്പെട്ട ആറ് പൗരന്മാരുടെ ഓർമ്മകൾ .

അഞ്ജു പാർവതി പ്രഭീഷ്- (12-05-2021)- ഇവിടുത്തെ സ്യൂഡോ മതേതര- ലിബറലുകളുടെ ഹമാസ് എന്ന തീവ്രവാദ സംഘടനയോടുള്ള അടിമ ഭക്തിയും ആരാധനയും കാണുമ്പോൾ മനസ്സിൽ 26/11 എന്ന നമ്പർ പതിയുന്നു. ഇന്ത്യയുടെ ഹൃദയത്തിലേറ്റ ഉണങ്ങാത്തൊരു മുറിവിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് 26/11 എന്ന നമ്പർ കൊണ്ടാണ്. മുംബയ് ആക്രമണം (26/11 ആക്രമണം) നടന്നിട്ട് 12 വര്‍ഷമായെങ്കിലും ഇന്നും അതിന്റെ മുറിവുകള്‍ പേറുന്നവരാണ് നമ്മൾ ഓരോ ഭാരതീയരും . ആ ദിവസത്തെ ഇസ്രയേലി ജനതയും അവരുടെ ഹൃദയത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് നീറുന്ന ഒരു നോവായിട്ടാണ്.

ജൂത മത വിശ്വാസികളുടെ പവിത്രമായ ആരാധനയിടമായ നരിമാന്‍ ഹൗസിലെ ( ഇപ്പോഴത് നരിമാൻ ലൈറ്റ് ഹൗസ് ) ചുവരുകളില്‍ ഇപ്പോഴും ഭീകരർ ആക്രമണം നടത്തിയപ്പോഴുള്ള വെടിയുണ്ടകള്‍ തറഞ്ഞ അടയാളങ്ങളും രക്തക്കറകളും മായാതെ കിടപ്പുണ്ട്. ആ അടയാളങ്ങളേക്കാൾ മായാത്ത നോവായി ജൂതജനതയുടെ മനസ്സിലുണ്ട് തീവ്രവാദിയാക്രമണത്തിൽ കൊല്ലപ്പെട്ട അവരുടെ പ്രിയപ്പെട്ട ആറ് പൗരന്മാരുടെ ഓർമ്മകൾ .

കൊളാബയ്ക്കടുത്തുള്ള നരിമാന്‍ ഹൗസില്‍ ആക്രമണം നടന്നത് 2008 നവംബര്‍ 26 രാത്രി ഏകദേശം 9.45 അടുപ്പിച്ചായിരുന്നു. രാത്രി ഏകദേശം 9.45 അടുപ്പിച്ച് ബാബർ ഇമ്രാൻ എന്ന അബു അക്ഷ, നസീർ അഹമ്മദ് എന്ന അബു ഉമർ എന്നിവരായിരുന്നു ആക്രമണം നടതതിയത്. അവിടെ താമസമുണ്ടായിരുന്ന ഇസ്രായേലി റബ്ബി ഗാവ്രിയല്‍ ഹോള്‍ട്ട്‌സ്‌ബെര്‍ഗും ഭാര്യ റിവ്കയുമടക്കം അവിടെ ആറ് പേര്‍ കൊല്ലപ്പെട്ടു. ജൂതരുടെ മത-സാംസ്കാരിക പഠന കേന്ദ്രമായ ഛബാദ് ഹൗസ് ആയി മാറ്റപ്പെട്ട നരിമാൻ ഹൗസിന്റെ നടത്തിപ്പുകാരായിരുന്നു ഗാവ്രിയല്‍ ഹോള്‍ട്ട്‌സ്‌ബെര്‍ഗും ഭാര്യ റിവ്കയും . മുംബൈയിൽ മാത്രമുള്ള എട്ട് സിനഗോഗുകളിൽ ഒന്നായിരുന്നു നരിമാൻ ഹൗസിലെ സിനഗോഗും. ഛബാദ് ഹൗസിൽ സിനഗോഗ് കൂടാതെ ജൂത അതിഥികൾക്ക് താമസിക്കാനുളള ഹോസ്റ്റലും ഉണ്ടായിരുന്നു.

ലോകമെമ്പാടുമുളള മിക്ക ഛബദ് ഹൗസുകൾ നടത്തിയിരുന്നത് ജൂത ദമ്പതികളായിരുന്നു. 2003ൽ വിവാഹം കഴിഞ്ഞയുടൻ ഇസ്രയേലി റബ്ബിയായ ഗാവ്രിയല്‍ ഹോള്‍ട്ട്‌സ്‌ബെര്‍ഗും ഭാര്യ റിവ്കയും നരിമാൻ ഹൗസിലെത്തി അവിടെ ഛബദ് തുടങ്ങി അതിന്റെ നടത്തിപ്പുകാരാവുകയായിരുന്നു. രാജ്യത്ത് ടൂറിസ്റ്റുകളായെത്തുന്ന ജൂതർക്ക് ഒരു പാർട്ടി സ്പോട്ട് കൂടിയായിരുന്നു മുംബൈയിലെ നരിമാൻ കെട്ടിടത്തിലെ ഛബദ് ഹൗസ് .

ഇന്ത്യ ഉറങ്ങാത്ത ആ അറുപത് മണിക്കൂറുകളിൽ ഭീകരർ ആ ജൂത ഛബദ് ഹൗസിൽ നടത്തിയത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത . ഇസ്രയേലി റബ്ബിയെയും ഭാര്യയെയും അതിഥികളായവരെയും ബന്ദിയാക്കിയ ഭീകരർ മണിക്കൂറുകളോളം അവരെ കൊടിയ പീഡനത്തിനിരയാക്കി കൊന്നുകളഞ്ഞു. റബ്ബിയുടെ രണ്ടുവയസ്സുകാരന്‍ മകന്‍ മോഷെയെ, സാന്ദ്ര സാമുവല്‍ എന്ന ഇന്ത്യക്കാരിയായ ആയയാണ് രക്ഷപ്പെടുത്തിയത്.

2008 നവംബര്‍ 26 രാത്രിയിലാണ് ലഷ്‌കറെ ത്വയ്യിബ ഭീകരര്‍ മുംബയ് നഗരത്തില്‍ നാലു ദിവസത്തെ ആക്രമണം നടത്തിയത്. നവംബര്‍ 26 രാത്രി തുടങ്ങിയ ആക്രമണം 29 വരെ നീണ്ടുനിന്നിരുന്നു. ഛത്രപതി ശിവജി ടെര്‍മിനല്‍സ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ പോയന്റിലെ ഒബ്‌റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന താജ് മഹല്‍ പാലസ് ആന്‍ഡ് ടവര്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫേ എന്ന കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റല്‍, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ത്തഡോക്‌സ് ജ്യൂയിഷ്, മെട്രോ ആഡ്‌ലാബ്സ് തീയേറ്റര്‍, പോലീസ് ഹെഡ് ക്വോര്‍ട്ടേസ് എന്നീ സ്ഥലങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്. പോലീസുകാരും എന്‍എസ്ജി കമാന്‍ഡോകളും വിദേശികളും സ്വദേശികളുമടക്കം 166 ആളുകളായിരുന്നു കൊല്ലപ്പെട്ടത്.

യാതൊരു തെറ്റും ചെയ്യാത്ത 166 പേരെ വെറും മതവെറി കൊണ്ട് ഈ ഭൂമിയിൽ നിന്നും അപ്രതീക്ഷിതമായി ഇല്ലാതാക്കിയ തീവ്രവാദികളിലൊരുവനായ കസബിനു വേണ്ടി കരഞ്ഞ മനുഷ്യ സ്നേഹികൾ നമുക്കിടയിലുണ്ട്. മുബൈയിൽ തീവ്രവാദിയാക്രമണം നടത്തിയത് ലഷ്ക്കർ ഇ തോയിബ എങ്കിൽ ഇന്ന് ഇസ്രയേലിൽ ആക്രമണം നടത്തുന്നത് ഹമാസ്. യഥാർത്ഥ പാലസ്തീൻ പൗരന്മാരെ , നിരപരാധികളെ മറയാക്കി ഹമാസ് ഗാസയും വെസ്റ്റ് ബാങ്കും ക്രേന്ദ്രീകരിച്ച് ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നു. അവർ തിരികെ പ്രത്യാക്രമണം നടത്തുമ്പോൾ പലസ്തീനിലെ ഹമാസിനു വേണ്ടി സ്യൂഡോ മനുഷ്യ സ്നേഹികൾ കണ്ണീർ വാർക്കുന്നു.

അന്ന് അതേ കസബിനു വേണ്ടി കരഞ്ഞ അതേ ഫേക്ക് മാനവികവാദികൾ ഇന്നും ഇവിടെയുണ്ട്. മുംബൈ ആക്രമണം ഇന്ത്യക്കെതിരെ നടന്ന തീവ്രവാദ യാക്രമണമെങ്കിലും അതിന്റെയിടയിൽ മറക്കാതെ ആക്രമിച്ച ആ ജൂതഭവനം, ആ ഇസ്ലാമിക ഭീകരന്മാരുടെ അതേ ജൂത വെറി തന്നെയാണ് ഇപ്പോഴത്തെ ഇസ്രയേൽ – പാലസ്തീൻ കോൺഫ്ലിക്ടിന്റെ കാരണവും , ആ കാരണം പകലു പോലെ വ്യക്തമെങ്കിലും ഇല്ലാത്ത ഇസ്ലാമോഫോബിയയെ ഊതി വീർപ്പിച്ച്‌ വോട്ടുബാങ്കാക്കി ശ്രമിക്കുന്ന മതേതരരെ യഥാർത്ഥ ഭാരതീയർ തിരിച്ചറിയട്ടെ ! ഇപ്പോഴത്തെ നരിമാൻ ലൈറ്റ് ഹൗസിലെ ചുമരിൽ ഇന്നും മായാതെ കിടക്കുന്ന പാടുകൾ പറയും തീവ്രവാദത്തിന്റെ മതവെറിയിൽ പിടഞ്ഞു ചിതറിയ ജീവനുകൾ..

തീവ്രവാദം തുലയട്ടെ !

shortlink

Related Articles

Post Your Comments

Related Articles


Back to top button