Latest NewsKeralaNews

കേരളത്തിലെ കോണ്‍ഗ്രസിന്റെ തോൽവി; നേതാക്കളെ കുറ്റപ്പെടുത്തി താരിഖ് അന്‍വര്‍

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കളെ കുറ്റപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വർ. ഹൈക്കമാന്റിന് നൽകിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടാകാത്തതാണ് തോല്‍വിക്ക് പ്രധാനകാരണം. ഇടതുപക്ഷത്തെ നേരിടാന്‍ താഴെത്തട്ടില്‍ സംഘടനാസംവിധാനം പര്യാപ്തമായിരുന്നില്ലെന്നും ഹൈക്കമാന്‍റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

“സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കിടയിലുള്ള അനൈക്യമാണ് തെരെഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായതെന്നാണ് ഈ റിപ്പോര്‍ട്ടിന്റെ പ്രധാനപ്പെട്ട കണ്ടെത്തല്‍. നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഈ അനൈക്യം പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും പ്രകടമായി. ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവര്‍ത്തിച്ചു. ഇത് തന്നെയാണ് പരാജയത്തിന് പ്രധാന കാരണമായത്.

Read Also : കോവിഡ് മുക്തരായവരില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ 10 ദിവസം കൊണ്ട് ശേഖരിച്ചത് 20 കിലോ കോവിഡ് മരുന്നുകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 19 സീറ്റാണ് ലഭിച്ചത്. ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റിദ്ധരിച്ചു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കും എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം ഉണ്ടായത്. എന്നാല്‍ ഇത് വ്യക്തിഗത നേട്ടം എന്ന നിലയിലാണ് പല നേതാക്കളും കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍കൊണ്ടില്ല. തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും ഇതില്‍ അലംഭാവം കാണിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

വസ്തുതാ അന്വേഷണ സമിതി റിപ്പോര്‍ട്ടിന് ശേഷം കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി ഉണ്ടായേക്കും. എന്നാല്‍ ഇത് ഉടന്‍ ഉണ്ടായേക്കില്ല. ചൊവ്വാഴ്ചയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ വസ്തുതാന്വേഷണ സമിതിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് അന്തിമ രൂപം നല്‍കിയത്. അശോക് ചവാന്‍ അധ്യക്ഷനായ അഞ്ച് അംഗ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പ് നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button