Latest NewsNewsInternational

ഇ​സ്ര​യേ​ലി​ന് പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍

വാഷിംഗ്ടൺ : ഇ​സ്ര​യേ​ലി​നു പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. സ്വ​യം പ്ര​തി​രോ​ധി​ക്കാ​ന്‍ ഇ​സ്ര​യേ​ലി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ബൈ​ഡ​ന്‍ പ​റ​ഞ്ഞു.പൗ​ര​ന്മാ​ര്‍​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ ഇ​സ്ര​യേ​ലി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​മാ​ധാ​ന ദൂ​ത​നാ​യി ബൈ​ഡ​ന്‍ നി​യ​മി​ക്കു​ക​യും ചെ​യ്തു.

Read Also : കൊവിഡ് ചികിത്സയ്ക്കുള്ള ഇൻജക്‌ഷൻ മരുന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് നൽകിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍   

അതേസമയം ഇസ്രയേലും പലസ്തീനും നേര്‍ക്കുനേരെ ഏറ്റുമുട്ടല്‍ കടുപ്പിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. തിങ്കളാഴ്ച മുതല്‍ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 കുട്ടികളടക്കം 56 പലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

തിങ്കളാഴ്ചമാത്രം 11 പേര്‍ മരിച്ചു. ടെല്‍ അവീവിനെയും തെക്കന്‍നഗരമായ ബീര്‍ഷെബയെയും ലക്ഷ്യമിട്ട് പലസ്തീന്‍ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകള്‍ പതിച്ച്‌ ആറു ഇസ്രയേലികളും മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button