KeralaLatest News

കോവിഡ്: മൂന്നാറിൽ ധ്യാനത്തിൽ പങ്കെടുത്ത 2 വൈദീകർ കൂടി മരിച്ചു

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്ന് ഒരു വിഭാഗം സഭാ വിശ്വാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു

വെള്ളറട (തിരുവനന്തപുരം) ∙ സിഎസ്ഐ സഭ മൂന്നാറിൽ നടത്തിയ ധ്യാനത്തിൽ പങ്കെടുത്ത രണ്ടു വൈദീകർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കാരക്കോണം സിഎസ്ഐ മെഡിക്കൽകോളജ് ആശുപത്രിയിൽ ആയിരുന്നു മരണം. ധ്യാനത്തിൽ പങ്കെടുത്ത 2 വൈദികർ നേരത്തേ മരിച്ചിരുന്നു. ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത ശേഷം മൊത്തം നാലുപേർ ആണ് മരിച്ചത്.

സിഎസ്ഐ അമ്പലക്കാല പള്ളിയിലെ സുവിശേഷകൻ അമ്പൂരി സ്വദേശി ബിനോകുമാറും (39), സിഎസ്ഐ കള്ളിക്കാട് വെസ്റ്റ് മൗണ്ട് പള്ളിയിലെ സുവിശേഷകൻ ആറയൂർ സ്വദേശി ദേവപ്രസാദു(59)മാണ് ഇന്നലെ വൈകിട്ടു മരിച്ചത്. ദേവപ്രസാദ് സിഎസ്ഐ ദക്ഷിണകേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗമാണ്. ബിനോകുമാറിന്റെ ഭാര്യ: ശോഭ. മക്കൾ: അക്സ, അസ്ന. ദേവപ്രസാദിന്റെ ഭാര്യ: ക്രിസ്തുജാരത്നം. മക്കൾ: ഡയബിഷ്, അജീഷ്.

read also: കേന്ദ്രം നല്‍കിയ 809 വെന്റിലേറ്ററുകള്‍ തുറന്നു പോലുമില്ലെന്ന നദ്ദയുടെ ആരോപണത്തിന് പിന്നാലെ എല്ലാം തകരാറിലെന്ന് പഞ്ചാബ്

റവ.ബിജുമോൻ, റവ. ഷൈൻ ബി.രാജ് എന്നീ വൈദികരാണ് ഒരാഴ്ച മുൻപു മരിച്ചത്. ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിലായിരുന്നു ധ്യാനം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്ന് ഒരു വിഭാഗം സഭാ വിശ്വാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. ധ്യാനത്തിൽ പങ്കെടുത്ത 4 പേർ ഇനിയും ചികിത്സയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button