Latest NewsNewsFootballSports

ഇറ്റലിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചരിത്ര നേട്ടം

യുവന്റസിന് വേണ്ടി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ നേടിയ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 131 മത്സരങ്ങളിൽ നിന്നുമാണ് റൊണാൾഡോ 100 ഗോളുകൾ നേടുന്നത്. മൂന്ന് സീസൺ പൂർത്തിയാവുന്നതിന് മുമ്പ് 100 ഗോളുകൾ നേടുന്ന ആദ്യ താരമാണ് കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിന് മുമ്പ് ഒമർ സിവോരിയും റോബർട്ടോ ബാഗിയേയും മാത്രമാണ് അഞ്ചിൽ കുറവ് സീസണിൽ കളിച്ച് 100 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്.

കൂടാതെ ഫുട്ബോൾ ചരിത്രത്തിൽ തന്നെ മൂന്ന് ക്ലബുകൾക്ക് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും 100 ഗോളുകൾ നേടുന്ന താരവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾക്ക് പുറമെ പോർച്ചുഗലിന് വേണ്ടിയും 100 ഗോളുകൾ അധികം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുണ്ട്. ഈ സീസണിൽ 35 ഗോളുകളാണ് യുവന്റസിന് വേണ്ടി റൊണാൾഡോ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button