Latest NewsNewsSports

മുൻ ടേബിൾ ടെന്നീസ് താരം വേണുഗോപാൽ ചന്ദ്രശേഖർ അന്തരിച്ചു

മുൻ ടേബിൾ ടെന്നീസ് താരം വേണുഗോപാൽ ചന്ദ്രശേഖർ അന്തരിച്ചു. 63 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നേരത്തെ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു ചന്ദ്രശേഖർ. മൂന്ന് തവണ ദേശീയ ചാമ്പ്യനായിരുന്നു ഇദ്ദേഹം. 1982 കോമൺവെൽത്ത് ഗെയിംസിന്റെ സെമി ഫൈനലിൽ എത്തിയിരുന്നു.

ടേബിൾ ടെന്നീസ് വൃത്തങ്ങളിൽ ചന്ദ്ര എന്ന വിളിപ്പേരിലായിരുന്നു ഇദ്ദേഹം അറിയപ്പെടുന്നത്. അർജുന അവാർഡ് ജേതാവാണ്. ടേബിൾ ടെന്നീസ് അക്കാദമി സ്ഥാപകനാണ്. ദീർഘനാളായി ഇദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ വേട്ടയാടുകയായിയുരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button