Latest NewsNewsFootballSports

മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക എളുപ്പമാകില്ല: ജർഗൻ ക്ലോപ്പ്

അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക എളുപ്പമാകില്ലെന്ന് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ്. സിറ്റി ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദിൽ എത്തിച്ചു. നേരത്തെ ടോട്ടൻഹാമിനെ പരാജയപ്പെടുത്തി ലീഗ് കിരീടം നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് അടുത്താണ് സിറ്റി. അവർ ഈ നേട്ടങ്ങളൊക്കെ അർഹിക്കുന്നുണ്ട്. അവർ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നും ഒരുപാട് മത്സരങ്ങൾ അവർ വിജയിക്കുന്നുണ്ടെന്നും ക്ലോപ്പ് പറഞ്ഞു.

സിറ്റി അടുത്ത സീസണിൽ കൂടുതൽ കരുത്തരാവുക മാത്രമെയുള്ളൂ. അതിനർത്ഥം അവരെ തോൽപ്പിക്കുകയും ലീഗിൽ പിന്നിലാകുകയും കൂടുതൽ പ്രയാസകരമായിരിക്കും. ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡും ഉയർന്ന് വരികയാണ്. അവരും വെല്ലുവിളിയാകും. ചെൽസിയും ടൂഹലിന്റെ കീഴിൽ വലിയ ടീമാവുകയാണ്. വെസ്റ്റ് ഹാമും ലെസ്റ്ററും വലിയ ശക്തികളാണ് ഇപ്പോൾ. ആദിത്യ സീസൺ ഇതവണത്തേക്കാൾ പ്രയാസകരമായിരിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ക്ലോപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button