Latest NewsIndia

പശ്ചിമബംഗാളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍, സംഘർഷ ബാധിത സ്ഥലങ്ങൾ സന്ദർശിച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലൂടെയാണ് അദ്ദേഹം കൂച്ച്‌ ബീഹാറിലെത്തിയത്.

കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ കൂച്ച്‌ ബീഹാറില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിനിടെ ഗവര്‍ണര്‍ക്കെതിരേയും തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലൂടെയാണ് അദ്ദേഹം കൂച്ച്‌ ബീഹാറിലെത്തിയത്.

ബിജെപി നേതാവ് നിതീഷ് പ്രമാണിക്കും ജില്ലാ യൂണിറ്റ് പ്രസിഡന്റ് മാലതി റാവ റാവു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഗവര്‍ണറുടെ സന്ദര്‍ശനത്തിനിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധം നടത്തി. ധന്‍കര്‍ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. കൂച്ച്‌ ബീഹാറില്‍ ആക്രമണം നടന്ന പ്രദേശം ഗവര്‍ണര്‍ സന്ദര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അനുമതി ലഭിക്കാതെ ചട്ടങ്ങള്‍ ലംഘിച്ചാണ് ഗവര്‍ണര്‍ കൂച്ച്‌ ബീഹാര്‍ സന്ദര്‍ശനം നടത്തിയത് എന്നാണ് മമത ആരോപിച്ചത്. എന്നാല്‍ സംസ്ഥാനത്ത് സംഘര്‍ഷം അഴിച്ച്‌ വിടുന്നതിലൂടെ ഭരണഘടനാ ലംഘനമാണ് മമത നടത്തുന്നതെന്ന് ജഗ്ദീപ് ധര്‍ക്കര്‍ പറഞ്ഞു.സംസ്ഥാനത്തെ സുരക്ഷയും ക്രമസമാധാന നിലയും തകരാറിലാണെന്ന് ധന്‍കര്‍ പറഞ്ഞു. ഇത്രയധികം സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

പോലീസിനെയും നിയമത്തെയും ഒരു തരത്തിലും ഭയമില്ലാത്ത ഒരുകൂട്ടം പാര്‍ട്ടി പ്രവര്‍ത്തകരാണ് തന്റെ അകമ്പടി വാഹനങ്ങളെ തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിന്നാലെ ആരംഭിച്ച അക്രമങ്ങള്‍ ബംഗാളില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള തൃണമൂലിന്റെ നരനായാട്ടാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാരോപിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതുവരെ സംസ്ഥാനത്ത് 15 ഓളം ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണമോ അറസ്‌റ്റോ നടന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button