Latest NewsKeralaNewsBusiness

ഇന്ന് അക്ഷയ തൃതിയ; സ്വർണ്ണം വാങ്ങാൻ ശുഭദിനം

തിരുവനന്തപുരം: ഇന്ന് അക്ഷയ തൃതീയ. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനം. രാജ്യത്ത് സ്വർണ്ണ വിൽപ്പനയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ ദിനത്തിലാണ്. ചെറിയ ആഭരണങ്ങളും സ്വർണ്ണ നാണയങ്ങളുമാണ് അക്ഷയ തൃതീയ ദിവസം ഏറ്റവും അധികം വിൽക്കപ്പെടുന്നത്.

Read Also: വാക്‌സിൻ നിർമ്മിക്കാൻ തയ്യാറുള്ള ആർക്കും കോവാക്‌സിൻ ഫോർമുല കൈമാറാൻ തയ്യാർ; വാക്‌സിൻ നയം വിശാലമാക്കാൻ കേന്ദ്ര സർക്കാർ

ഭാരതീയ വിശ്വാസപ്രകാരം സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയയായി കണക്കാക്കുന്നത്. ശുഭകാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഉത്തമമായ മാസമാണ് വൈശാഖം.

അക്ഷയതൃതീയ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് പുരാതനകാലം മുതൽക്കേയുള്ള വിശ്വാസം. പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ ദിനമാണിത്. അക്ഷയ തൃതീയ ദിനത്തിൽ എന്ത് തുടങ്ങിയാലും പത്ത് മടങ്ങ് ഗുണം ലഭിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ദാനധർമ്മങ്ങൾ നടത്തുന്നതും പുണ്യമായി കരുതുന്നു.

Read Also: റെഡ് അലർട്ട്; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല

മുഹൂർത്തം നോക്കാതെ ഏത് മംഗള കാര്യവും ചെയ്യാൻ പറ്റിയ ദിവസമാണ് അക്ഷയ തൃതീയ. വിവാഹം, ഗൃഹപ്രവേശം, മറ്റ് മംഗളകാര്യങ്ങൾ എന്നിവയെല്ലാം അക്ഷയ തൃതീയ ദിവസം നടത്താറുണ്ട്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്തവണ സംസ്ഥാനത്തെ ജ്വല്ലറികളെല്ലാം അടഞ്ഞുകിടക്കുകയാണ്. എന്നാൽ കടകൾ തുറക്കാൻ കഴിയാത്തതിനാൽ പകരം ഓൺലൈനിലൂടെ സ്വർണം വാങ്ങാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ജ്വല്ലറികൾ.

വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും ഫോൺ വഴിയും ജ്വല്ലറികളുടെ വെബ്സൈറ്റ് വഴിയും ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എന്നിങ്ങനെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയും ഓൺലൈൻ ബുക്കിംഗിന് സൗകര്യമുണ്ട്. ലോക്ക് ഡൗണിന് ശേഷം ജ്വല്ലറികൾ തുറക്കുമ്പോൾ ബുക്ക് ചെയ്ത സ്വർണം ഉപഭോക്താക്കൾക്ക് ലഭിക്കും.

Read Also: മാസ്ക് ഒഴിവാക്കി അമേരിക്കയും ; ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തെന്ന് ബൈഡൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button