COVID 19Latest NewsNewsIndia

യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ല

ന്യൂഡൽഹി : അടിയന്തര ഉപയോഗത്തിനുള്ള യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. 2021ന്റെ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്​സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന്​​ നീതി ആയോഗ്​ അംഗം വി.കെ പോൾ പറഞ്ഞു.

വാക്​സിൻ നേരിട്ട്​ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുകയോ അല്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ സഹായത്തോടെ രാജ്യത്ത്​ നിർമിക്കുകയോ ചെയ്യാമെന്ന്​ കമ്പനികളെ അറിയിച്ചിട്ടുണ്ട്​. ഫൈസറും മോഡേണയും സ്വന്തംനിലക്ക്​ വാക്​സിൻ ഇറക്കുമതി നടത്താമെന്നാണ്​ അറിയിച്ചിട്ടുള്ളതെന്നും വി.കെ പോൾ പറഞ്ഞു.

Read Also : ലാ ലിഗയിൽ കിരീട പ്രതീക്ഷ നിലനിർത്തി റയൽ മാഡ്രിഡ്

അതേസമയം, ജോൺസൺ & ജോൺസൺ ഇന്ത്യൻ കമ്പനിയുമായി ചേർന്ന്​ വാക്​സിൻ നിർമാണം നടത്താൻ സന്നദ്ധത അറിയിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​. സെറം ഇൻസ്​റ്റിറ്റ്യൂട്ടുമായി ചേർന്ന്​ വാക്​സിൻ നിർമാണം നടത്താനുള്ള സാധ്യതകളാണ്​ ജോൺസൺ & ജോൺസൺ പരിശോധിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button