COVID 19KeralaLatest NewsNews

വീട്ടില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ ഗൃഹചികിത്സ അവസാനിപ്പിക്കണമെന്ന് ഡിഎം‌ഒയുടെ വിചിത്ര ഉത്തരവ്; വിവാദത്തിൽ

ഇങ്ങനെ ഒരു ഉത്തരവിനെ പ‌റ്റി അറിയില്ലെന്നായിരുന്നു കളക്‌ടര്‍ ബി. അബ്‌ദുള്‍ നാസര്‍ പ്രതികരിച്ചത്

കൊല്ലം: കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. സംസ്ഥാനത്ത് ലോക് ഡൗൺ വീണ്ടും നേടിയിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം മുപ്പത്തിനായിരത്തിൽ അധികമാണ്. ആശുപത്രികളിൽ കിടക്കകളും ലഭ്യമല്ല. അത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ വീട്ടില്‍ കഴിയുന്ന രോഗികളെ ഡി‌സി‌സികളിലോ, സിഎഫ്‌എല്‍‌ടി‌സികളിലേക്കോ മാ‌റ്റണമെന്ന കൊല്ലം ഡി‌എം‌ഒ ഇറക്കിയ ഉത്തരവാണ്. ഉത്തരവ് വിവാദമായ ഉടന്‍ ആരോഗ്യ‌വകുപ്പ് ഡയറക്‌ടര്‍ കൊല്ലം ഡിഎം‌ഒയുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് ഉത്തരവ് പിന്‍വലിച്ചിരിക്കുകയാണ്.

read also: കോവിഡ് വ്യാപനം : ഫേസ്ബുക്കിൽ വ്യാജ പ്രചരണവുമായി എത്തിയ നടന്‍ ടിനി ടോമിന് പൊങ്കാല

വീട്ടില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ ഗൃഹചികിത്സ അവസാനിപ്പിക്കണമെന്നും ഡി‌സി‌സികളിലേക്കോ, സിഎഫ്‌എല്‍‌ടി‌സികളിലേക്കോ അവരെ മാ‌റ്റണമെന്നും കളക്‌ടറുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഈ ഉത്തരവെന്നുമായിരുന്നു ഡി‌എം‌ഒ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇങ്ങനെ ഒരു ഉത്തരവിനെ പ‌റ്റി അറിയില്ലെന്നായിരുന്നു കളക്‌ടര്‍ ബി. അബ്‌ദുള്‍ നാസര്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button