KeralaLatest NewsNews

കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും; മധ്യകേരളത്തില്‍ വ്യാപക നാശനഷ്ടം

കൊച്ചി : രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും മധ്യകേരളത്തില്‍ വ്യാപകനാശനഷ്ടം. വിവിധ ജില്ലകളിലായി അറുനൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കാറ്റിലും മഴയിലും ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ഇടുക്കി വട്ടവടയില്‍ ഗതാഗത തടസം മൂലം കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ അമ്പതുകാരന്‍ മരിച്ചു. ആലപ്പുഴയില്‍ മടവീണ് മൂന്നു പാടശേഖരങ്ങളില്‍ വെള്ളം കയറി. തീരമേഖലയില്‍ കടല്‍ക്ഷോഭം തുടരുകയാണ്.

Read Also : ലക്ഷദ്വീപില്‍ വീശിയടിച്ച് ‘ടൗട്ടേ’; നിരവധി വീടുകളും ബോട്ടുകളും തകര്‍ന്നു

വ്യാഴാഴ്ച മുതല്‍ തുടരുന്ന കനത്ത മഴ മധ്യകേരളത്തിലെ അഞ്ച് ജില്ലകളിലും വ്യാപകനാശം വിതച്ചു. ആലപ്പുഴയിലെ വലിയ അഴീക്കല്‍ മുതല്‍ തൃശൂര്‍ തൃശൂര്‍ ചാവക്കാട് വരെയുള്ള തീരമേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. കടല്‍ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നാനൂറോളം വീടുകള്‍ ഒഴിപ്പിച്ചു. കടല്‍ക്ഷോഭം ഏറ്റവും രൂക്ഷമായ ചെല്ലാനത്ത് ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.

കൊടുങ്ങല്ലൂരില്‍ തീരമേഖലയില്‍ നിന്ന് 135 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴ ജില്ലയില്‍ മുപ്പത് കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്ടില്‍ വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയേറി. മട വീണതിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ മൂന്നു പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി.

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കിയില്‍ കല്ലാര്‍കുട്ടി, മലങ്കര, പാംബ്ല ഡാമുകള്‍ തുറന്നു. വട്ടവടയില്‍ 22 വീടുകള്‍ കാറ്റിലും മഴയിലും തകര്‍ന്നു. മൂന്നാറിലെ തോട്ടം മേഖലയില്‍ മഴ കനത്തതോടെ മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കോട്ടയം ജില്ലയില്‍ മീനിച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലില്‍ ജലനിരപ്പ് അപകടപരിധിക്ക് അരികെയാണ്. കരൂരിലും കുമരകത്തും ശക്തമായ കാറ്റില്‍ മരം വീണ് വീടുകള്‍ തകര്‍ന്നു. 20 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയ കൊച്ചി പള്ളുരുത്തിയിലാണ് മധ്യകേരളത്തില്‍ ഏറ്റവും ശക്തമായ മഴയുണ്ടായത്. കൊച്ചി നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button