KeralaLatest NewsNews

വാഹനം ബ്രേക്ക് ഡൗണായോ? സഹായിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എത്തും

24 മണിക്കൂറും സേവനം ലഭ്യമാകും

ആലപ്പുഴ: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ സഹായ ഹസ്തവുമായി മോട്ടോര്‍ വാഹന വകുപ്പ്. വര്‍ക്ക് ഷോപ്പുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക് ഡൗണായ വാഹനങ്ങളെ സഹായിക്കാന്‍ ആലപ്പുഴ മോട്ടോര്‍ വാഹന വകുപ്പ് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Also Read: ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സർക്കാർ പ്രതിനിധികൾ എത്തിയില്ലെന്ന് ആക്ഷേപം

ദേശീയ പാതയിലും സംസ്ഥാന പാതകളിലും ബ്രേക്ക് ഡൗണ്‍ ആകുന്ന വാഹനങ്ങള്‍ക്ക് സേഫ് കേരള വിഭാഗം സഹായമെത്തിക്കും. ജില്ലയിലെ വര്‍ക്ക് ഷോപ്പുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. 24 മണിക്കൂറും സേവനം ലഭ്യമാകുമെന്നതാണ് മറ്റൊരു സവിശേഷത.

സേവനം ഉറപ്പുവരുത്താന്‍ ജില്ലയില്‍ ആറ് സ്‌ക്വാഡുകളാണ് നിരത്തില്‍ ഉണ്ടാവുക. വാഹനങ്ങള്‍ക്കുണ്ടാകുന്ന യന്ത്ര തകരാറുകള്‍ പരിഹരിക്കുന്നതിനായി എല്ലാ താലൂക്കുകളിലും ബ്രേക്ക് ഡൗണ്‍ സര്‍വ്വീസ് യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള ദേശീയ പാതയിലും ജില്ലയിലെ മറ്റ് സംസ്ഥാന പാതകളിലൂടെയുമുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button