Latest NewsNewsInternational

ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിൽ ഇസ്രയേല്‍ ആക്രമണം : നിരവധി മരണം

ടെല്‍ അവീവ്:  ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയിലെ ഷാതി അഭയാര്‍ത്ഥി  ക്യാമ്പിലെ  എട്ട് കുട്ടികളടക്കം 10 പേര്‍ മരിച്ചു. ഗാസയിലെ മൂന്നാമത്തെ വലിയ അഭയാര്‍ത്ഥി ക്യാമ്പാണ് ഷാതി. അര ചതുരശ്ര കിലോമീറ്ററിലായി പരന്നു കിടക്കുന്ന ക്യാമ്പിൽ 85,000ത്തിലധികം പേരാണ് താമസിക്കുന്നത്.

Read Also : ഇസ്രായേൽ, പലസ്തീൻ നേതാക്കളുമായി ടെലിഫോൺ ചർച്ച നടത്തി ബൈഡൻ 

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 13 പാലസ്തീന്‍ പ്രക്ഷോഭകരും കൊല്ലപ്പെട്ടു. ഇതോടെ പാലസ്തീനിലെ മരണം 139 ആയി ഉയര്‍ന്നു. 920 പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ ഇതുവരെ 31 കുട്ടികള്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഒന്‍പതു പേര്‍ മരിച്ചു. 560 പേര്‍ക്ക് പരിക്കേറ്റു.

അതേസമയം ഇസ്രയേലിന്റെ ആക്രമണം ചര്‍ച്ചചെയ്യാന്‍ ഇസ്ലാമിക സഹകരണ സംഘടനയിലെ 57 രാജ്യങ്ങളുടെ വിദേശമന്ത്രിമാരുടെ ഓണ്‍ലൈന്‍ ഉച്ചകോടി ഇന്ന് നടക്കും. സൗദി അറേബ്യയാണ് ഉച്ചകോടി വിളിച്ചത്. ഈജിപ്‌റ്റിന്റെയും ഖത്തറിന്റെയും നേതൃത്വത്തില്‍ സമവായ ശ്രമം ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഗ്രൂപ്പ് സമ്മേളിക്കുന്നത്.. ഇന്ന് യു. എന്‍ രക്ഷാ സമിതിയും പ്രശ്നം ചര്‍ച്ച നടത്തും.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button