Latest NewsNewsInternational

പാലസ്തീന് ഐക്യധാര്‍ഡ്യം; പ്രതിഷേധം ശക്തം; 2014 ആവര്‍ത്തിക്കുമോ എന്ന ആശങ്കയില്‍ ഫ്രാന്‍സ്

. യൂറോപ്പിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യുയുള്ളത് ഫ്രാന്‍സിലാണ്.

പാരീസ്: പാലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പാലസ്തീന് ഐക്യധാര്‍ഡ്യവുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ പ്രതിഷേധം ശക്തം. ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധം നടന്നു. എന്നാൽ ഫ്രാന്‍സില്‍ പാരീസില്‍ നടന്ന പ്രതിഷേധം പൊലീസുമായി സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഫ്രാന്‍സില്‍ പാലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇത് മറി കടന്നായിരുന്നു പ്രതിഷേധം നടന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസുകളും പ്രയോഗിച്ചു.

Read Also: പടവെട്ടുന്നവനാണ്, ഒളിച്ചോടുന്നവനല്ല..; മാധ്യമചാണക്യന്മാർക്ക് മറുപടിയുമായി പ്രധാനമന്ത്രി

2014 ല്‍ ഗാസയിലെ ഇസ്രായേല്‍ സൈനികാക്രമണങ്ങള്‍ക്കെതിരെ ഫ്രാന്‍സില്‍ നടന്ന പാലസ്തീന്‍ അനുകൂല മാര്‍ച്ച് രാജ്യത്ത് വലിയ സംഘര്‍ഷമാണുണ്ടാക്കിയത്. രാജ്യത്തെ ജൂതരും മുസ്ലിം വിഭാഗവും തമ്മില്‍ അന്ന് സംഘട്ടനങ്ങളുണ്ടായി. സിനഗോഗുകളും ജൂതരുടെ തെരുവുകളും അന്ന് നശിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് പാരീസില്‍ പാലസ്തീന്‍ അനുകൂല മാര്‍ച്ച് വിലക്കിയത്. യൂറോപ്പിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യുയുള്ളത് ഫ്രാന്‍സിലാണ്. ഇസ്രായേലും അമേരിക്കയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൂത വിഭാഗം വസിക്കുന്നതും ഫ്രാന്‍സിലാണ്. ഈ സാഹചര്യത്തില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ രാജ്യത്ത് സംഘര്‍ഷമുണ്ടാവുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button