Latest NewsNewsInternational

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി രാജ്യങ്ങള്‍

അബുദാബി: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി രാജ്യങ്ങള്‍. അമേരിക്കയ്ക്കും യൂറോപ്യന്‍ എയര്‍ലൈന്‍സുകള്‍ക്കും പിന്നാലെ യു.എ.ഇയും ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ച മുതല്‍ ടെല്‍ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ യാത്രാവിമാനങ്ങളും കാര്‍ഗോ സര്‍വീസുകളും റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്സ് വെബ്സൈറ്റിലൂടെ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ഇത്തിഹാദ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Read Also : ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമാക്കി റോക്കറ്റുകൾ പാഞ്ഞു; അൽജലാ ടവർ തകർത്തതിനെ കുറിച്ച് ഇസ്രായേൽ

ദുബായില്‍ നിന്ന് ഇസ്രയേലിലേക്ക് ഞായറാഴ്ച പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ളൈ ദുബായിയും വ്യക്തമാക്കി. വിമാനങ്ങള്‍ അടുത്ത ആഴ്ചത്തേക്കായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ടെല്‍ അവീവിന് അടുത്തുപോലും മിസൈലുകള്‍ പതിച്ച സാഹചര്യത്തെ തുര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button