Latest NewsNewsIndia

ഉത്പ്പാദനം വര്‍ധിപ്പിച്ചു; രണ്ട് മാസത്തിനുള്ളില്‍ 51.6 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഇതുവരെ 18 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു

ന്യൂഡല്‍ഹി: ജൂലൈ മാസത്തോടെ രാജ്യത്തെ 51.6 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. രാജ്യത്ത് വാക്‌സിന്റെ ഉത്പ്പാദനം വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ; ബാങ്കുകൾ മൂന്നു ദിവസം പ്രവർത്തിക്കും; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

ഇതുവരെ 18 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. രാജ്യത്ത് ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്‌സിന്‍ ലഭ്യമാക്കുമെന്നും ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച് കാര്യങ്ങള്‍ വിലയിരുത്താനാണ് യോഗം ചേര്‍ന്നത്. ദാദ്രാ നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

നിലവില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് V എന്നീ വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. ഇതിന് പുറമെ ഫൈസറുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന സൈഡസ് കാഡിലയുടെ സൈകോവ് ഡി എന്ന വാക്‌സിനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടുതല്‍ വാക്‌സിനുകള്‍ എത്തുന്നതോടെ രാജ്യത്തെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button