Latest NewsNewsFootballSports

സ്പാനിഷ് ലീഗ് കിരീടപോരാട്ടം ഫോട്ടോഫിനിഷിലേക്ക്; ബാഴ്‌സലോണ പുറത്ത്

സ്പാനിഷ് ലീഗിൽ വിഗോക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ബാഴ്‌സലോണയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചു. ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഗോളിൽ മുന്നിലെത്തിയതിന് ശേഷമാണ് രണ്ട് ഗോളുകൾ ഏറ്റുവാങ്ങി ബാഴ്‌സ പരാജയത്തിലേക്ക് വീണത്.

അതേസമയം സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തിൽ ഒസാസൂനക്കെതിരെ തകർപ്പൻ വിജയം നേടിയ അത്ലാന്റിക്കോ മാഡ്രിഡ് ലീഗിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് ലീഡ് രണ്ടായി ഉയർത്തി. ഒസാസൂനക്കെതിരായ മത്സരത്തിൽ പരാജയം മുന്നിൽ കണ്ടതിന് ശേഷമായിരുന്നു അത്ലാന്റിക്കോ മാഡ്രിഡിന്റെ അവിശ്വസനീയ വിജയം.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്ക് ക്ലബിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഈ വിജയത്തോടെ ലാ ലീഗ കിരീട പ്രതീക്ഷകൾ നിലനിർത്താൻ റയലിനായി. നിലവിൽ അത്ലാന്റിക്കോ മാഡ്രിഡിന് 83 പോയിന്റും റയൽ മാഡ്രിഡിന് 81 പോയിന്റുമാണുള്ളത്. ഇരുടീമുകൾക്കും ശേഷിക്കുന്നത് ഒരു മത്സരവും. അത്ലാന്റിക്കോ അവസാന മത്സരത്തിൽ റയൽ വലഡോലിഡിനെ നേരിടുമ്പോൾ, റയലിന്റെ എതിരാളികൾ വിയ്യാ റയലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button