KeralaLatest NewsIndiaNews

പലസ്തീൻ പ്രതിരോധത്തിന് പിന്തുണ അറിയിച്ച്‌ അരുന്ധതി റോയിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക കൂട്ടായ്മ

തിരുവനന്തപുരം : പലസ്തീൻ പ്രതിരോധത്തിന് പിന്തുണ അറിയിച്ച്‌ എഴുത്തുകാരുടെയും കലാകാരന്മാരുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും കൂട്ടായ്മ. അരുന്ധതി റോയിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക കൂട്ടായ്മയാണ് ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Read Also : സൗമ്യയുടെ കുടുംബത്തിന് അയക്കുന്ന ഓരോ രൂപയും ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധമാവട്ടെ: പി സി ജോർജ്  

പലസ്തീൻ നടത്തുന്ന റോക്കറ്റാക്രമണങ്ങള്‍ പ്രതിരോധത്തിന്റെ ഭാഗമാണെന്നും അതിനു രാജ്യാന്തര നിയമങ്ങളുടെ പിന്തുണയുണ്ടെന്നും കൂട്ടായ്മ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മെയ് തുടക്കത്തില്‍ ശൈഖ് ജര്‍റാഹില്‍നിന്ന് പലസ്തീനികളെ നിയമവിരുദ്ധമായി കുടിയൊഴിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചു. നിരന്തരമായ ‘നക്ബ’യുടെ തുടര്‍ച്ചയാണിത്. മുന്‍പ് ഇസ്രായേലില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ശൈഖ ജര്‍റാഹില്‍ താമസമാക്കിയവരാണ് ഇപ്പോള്‍ അവിടെനിന്നും കുടിയൊഴിപ്പിക്കപ്പെടുന്നത്. ഇതിന്റെ പ്രതികരണമായി ഗസ്സയിലെ പലസ്തീനികള്‍ ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ അധിനിവേശത്തിനെതിരെ രാജ്യാന്തര നിയമങ്ങളുടെ പിന്‍ബലമുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റോക്കറ്റാക്രമണമുണ്ടായത്. ഇസ്രായേലിന്റെ അതിശക്തമായ പ്രത്യാക്രമണത്തില്‍ കുട്ടികളടക്കം സാധാരണക്കാരാണ് കൊല്ലപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

പലസ്തീനികളെ പ്രതിരോധിക്കാനായി തങ്ങളുടെ സൈന്യത്തെ ഇറക്കാന്‍ ഒരു അറബ് രാജ്യവും ഒരുക്കമല്ലെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി. ഗസ്സ മുനമ്പിന് മുകളില്‍ വ്യോമനിയന്ത്രണ മേഖല ഏര്‍പ്പെടുത്താന്‍ ഈജിപ്ഷ്യന്‍ വ്യോമസേനയ്ക്ക് എളുപ്പമാണെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button