Latest NewsNewsFootballSports

ടോണി ക്രൂസിന് കോവിഡ് സ്ഥിരീകരിച്ചു

സ്പാനിഷ് ലീഗിലെ നിർണായക പോരാട്ടത്തിനിറങ്ങുന്ന റയൽ മാഡ്രിഡിന് തിരിച്ചടി. സൂപ്പർ താരം ടോണി ക്രൂസിന് കോവിഡ് സ്ഥിരീകരിച്ചു. ലീഗിൽ കിരീട പോരാട്ടത്തിലേക്കുള്ള നിർണായക മത്സരത്തിന് മുമ്പാണ് അപ്രതീക്ഷിതമായ കുറവ് ടീമിന് സംഭവിച്ചിരിക്കുന്നത്. 22-ാം തീയതി വിയ്യാറലിനെതിരെയാണ് നിർണായക മത്സരം. ജർമൻ മധ്യനിര താരമായ ടോണി ക്രൂസ് റയൽ മാഡ്രിഡിന്റെ നിർണായക താരമാണ്.

കോവിഡ് ബാധിതനായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന്റെ പേരിൽ 14-ാം തിയതി മുതൽ താരം ഐസൊലേഷനിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. സ്പാനിഷ് ലീഗിൽ നിലവിൽ 83 പോയിന്റുമായി അത്ലാന്റിക്കോ മാഡ്രിഡാണ് മുന്നിൽ. 81 പോയിന്റുമായി റയലാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ബാഴ്‌സലോണ 76 പോയിന്റോടെ മൂന്നാം സ്ഥാനത്ത് തുടരുന്നു. സീസണിലെ അവസാന മത്സരമാണ് ഇനി എല്ലാ ടീമുകൾക്കും പൂർത്തിയാക്കാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button