COVID 19Latest NewsKerala

‘ഈ വാര്‍ത്ത കാണുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ അധികാരികളുടെ അടുക്കല്‍ എത്തിക്കുക’, കോവിഡ് ബാധിതനായ വാവ സുരേഷ്

രോഗമുക്തനായതിന് ശേഷവും ആശുപത്രിക്ക് സമീപത്തുള്ള ഒരു റൂമിലാണ് താന്‍ കഴിയുന്നതെന്നും വാവ സുരേഷ്

തിരുവനന്തപുരം: കൊവിഡ് ബാധിതനായി കഴിഞ്ഞ കുറേ നാളുകളായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. രോഗമുക്തനായതിന് ശേഷവും ആശുപത്രിക്ക് സമീപത്തുള്ള ഒരു റൂമിലാണ് താന്‍ കഴിയുന്നതെന്നും, ഉച്ച സമയത്ത് ആശുപത്രി പരിസരത്തെ ഹോട്ടലുകളൊന്നും തുറന്ന് പ്രവര്‍ത്തിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടുവെന്നും വാവ സുരേഷ് പറയുന്നു.

പല ജില്ലകളില്‍ നിന്നും ചികിത്സ തേടി ആശുപത്രിയിലെത്തുന്ന നിരവധി പേര്‍ ഉച്ചയ്ക്ക് ആഹാരത്തിനായി അലഞ്ഞു നടക്കുന്നത് കണ്ടു, ആശുപത്രി പരിസരത്തെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അധികാരികള്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമസ്കാരം

ഞാൻ ഇന്ന് എനിക്കുണ്ടായ ഒരു അനുഭവം പങ്കു വെക്കുകയാണ് ഞാൻ കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിലായിരുന്നു അത് കഴിഞ്ഞു അത് മാറി ഞാൻ കോളേജ് പരിസരത്ത് ഒരു റൂമിൽ താമസിക്കുന്നു ഇന്ന് മെഡിക്കൽ കോളേജ് പരിസരത്ത് ഹോട്ടലുകൾ ഒന്നും തുറന്നു പ്രവർത്തിച്ചില്ല ത്രിബിൾ ലോക്ക് ഡൗൺ ആണ് കാരണം എന്ന് പറയുന്നു ഇന്നുച്ചയ്ക്ക് ഇവിടെ പല ജില്ലകളിൽ നിന്ന് വന്ന ആർ സി സി ഉൾപ്പെടെ ഉള്ള ഹോസ്പിറ്റലുകളിൽ കൂട്ടി ഇരിക്കുന്നവർ ഒക്കെ മെഡിക്കൽ കോളേജ് പരിസരത്ത് ഒരുപാട് ലോഡ്ജിൽ താമസിക്കുന്നു അവർ ഉച്ചയ്ക്ക് അ ആഹാരത്തിനായി അലഞ്ഞു നടക്കുന്നത് കണ്ടു.

ദയവു ചെയ്തു ഈ വാർത്ത കാണുന്ന എൻറെ പ്രിയ സുഹൃത്തുക്കൾ അധികാരികളുടെ അടുക്കൽ എത്തിക്കുക മെഡിക്കൽ കോളേജ് പരിസരത്തുള്ള ഹോട്ടൽ എങ്കിലും തുറന്നു പ്രവർത്തിക്കുവൻ അനുവദിക്കുക.
ഇതൊരു അപേക്ഷയായി കാണുക.
ഇത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു.
എല്ലാവർക്കും നന്മ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

വാവ സുരേഷ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button