Latest NewsNewsFootballSports

പരിക്ക്; ലോപസിന് ഈ സീസൺ നഷ്ടമാകും

റോമയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും. യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയുടെ ഷോട്ട് തടയുന്നതിനിടയിൽ ഗോൾ കീപ്പർ ലോപസിന് പരിക്കേറ്റിരുന്നു. ചികിത്സയിൽ തുടരുന്ന ലോപസിന് ഷോൾഡറിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. താരം ഇനി അടുത്ത സീസണിൽ മാത്രമേ റോമയ്ക്ക് വേണ്ടി കളിക്കളത്തിലിറങ്ങു.

അതേസമയം, പോർച്ചുഗീസ് പരിശീലകൻ ജോസെ മൗറീനോ ഇനി റോമയിൽ തിരിച്ചെത്തുന്നത് ടീമിന് കരുത്തേകും. അടുത്ത സീസൺ ആരംഭം മുതലാകും മൗറീനോ റോമയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുക. റോമയുടെ നിലവിലെ പരിശീലകനായ ഫൊൻസെക ഈ സീസൺ അവസാനം ക്ലബ് വിടും എന്ന് റോമ നേരത്തെ അറിയിച്ചിരുന്നു. അവസാന കുറച്ചു സീസണുകളായി മോശം ഫോമിൽ തുടരുന്ന റോമയ്ക്ക് മൗറീനോയുടെ വരവ് പ്രതീക്ഷ നൽകും

shortlink

Related Articles

Post Your Comments

Related Articles


Back to top button