CricketLatest NewsNewsSports

അഭ്യൂഹങ്ങൾക്ക് വിരാമം, ഡിവില്ലേഴ്‌സ് ദേശീയ ടീമിലേക്ക് മടങ്ങിവരില്ല

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ എ ബി ഡിവില്ലേഴ്‌സ് ദേശീയ ടീമിലേക്ക് മടങ്ങിവരില്ലെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. മൂന്ന് വർഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം വീണ്ടും ദേശീയ ടീമിലേക്ക് മടങ്ങി വരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ താരവുമായ നടത്തിയ ചർച്ചയിൽ വിരമിക്കൽ പ്രഖ്യാപനം മാറ്റുന്നിലെന്ന നിലപാടിലാണ് എ ബി ഡി എന്ന് സി എസ് എ അറിയിച്ചു.

2018ലായിരുന്നു മിസ്റ്റർ 360 ഡിഗ്രി എന്ന് വിളിക്കപ്പെടുന്ന താരം ദേശീയ ടീമിൽ നിന്ന് പടിയിറങ്ങിയത്. ശേഷം ഇന്ത്യൻ പ്രീമിയർ ലീഗടക്കം ചില ടി20 ലീഗ് ടൂർണമെന്റുകളിൽ മാത്രമായിരുന്നു കളിച്ചുവന്നത്. എന്നാൽ വിരമിക്കൽ തീരുമാനം പിൻവലിച്ച് താരം വീണ്ടും ദക്ഷിണാഫ്രിക്കൻ ടീമിന് വേണ്ടി കളിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

സമീപകാലത്ത് താരം തന്നെ ടീമിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. വെസ്റ്റിൻഡീസിനെതിരെ ജൂണിൽ നടക്കാനിരുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലൂടെ എ ബി ഡിവില്ലേഴ്‌സ് ദക്ഷിണാഫ്രിക്കൻ ജേഴ്സിയണിയുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. അത്തരം അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ വിരാമമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button