Latest NewsNewsInternational

ഹമാസ് ഭീകരര്‍ക്ക് അഭയം നല്‍കി അല്‍ജസീറ ചാനല്‍, ഓഫീസ് ബോംബിട്ട് തകര്‍ത്തത് ആളുകളെ ഒഴിപ്പിച്ചതിനു ശേഷം: ഇസ്രയേല്‍

ഹമാസുകള്‍ക്ക് വന്‍ നാശനഷ്ടം

ജെറുസലേം: ഗാസയിലെ അല്‍ ജസീറ ചാനല്‍ ഓഫീസില്‍ പാലസ്തീനിലെ ഹമാസ് ഭീകരര്‍ക്ക് അഭയം നല്‍കിയിരുന്നതായി ഇസ്രയേലിന്റെ വെളിപ്പെടുത്തല്‍. ഇതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതിന് പിന്നാലെയാണ് ചാനല്‍ ഓഫീസ് ബോംബിട്ട് തകര്‍ത്തതെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ചാനല്‍ കെട്ടിടത്തില്‍ ഹമാസ് ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കി. ആളുകളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പു നല്‍കിയശേഷം 3 മിസൈലുകള്‍ അയച്ചാണു തകര്‍ത്തത്.

Read Also :ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ പാലസ്തീൻ ഫുട്‌ബോൾ താരം കൊല്ലപ്പെട്ടു; പ്രതിഷേധവുമായി ഹമാസ്

അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജല ടവര്‍ എന്ന 13 നില കെട്ടിടമാണ് വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്. ആക്രമണത്തിന് 20 മിനിട്ടിന് മുമ്പായയി ഇസ്രയേല്‍ സേനയുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.

അതേസമയം, വെടിനിര്‍ത്തലിനു രാജ്യാന്തര സമ്മര്‍ദം തുടരുമ്പോഴും ഗാസ സിറ്റിക്കു നേരെ ആക്രമണം ഇസ്രയേല്‍ കൂടുതല്‍ ശക്തമാക്കി. തുടങ്ങി കഴിഞ്ഞതിനാല്‍ ആക്രമണം നിര്‍ത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ബെന്യാമിന്‍ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു.

തീവ്രവാദികളെ ലക്ഷ്യമിട്ട് പലസ്തീനിലെ ബങ്കറുകള്‍ക്ക് മുകളില്‍ ബോംബുകളും മിസൈലും ഇസ്രയേല്‍ വര്‍ഷിച്ച് തുടങ്ങി. അപ്രതീക്ഷിത തിരിച്ചടിയില്‍ ഹമാസിന് വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപന നടത്തിയതോടെ ഭീകരര്‍ ‘ടണല്‍ പാളയത്തി’ല്‍ പിന്‍വലിഞ്ഞു. ഇതിന് പിന്നാലെയാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് മുകളില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button