KeralaLatest NewsNews

അശരണർക്കായുള്ള കൈത്താങ്ങ്; തൃശൂർ മെഡിക്കൽ കോളേജിൽ സേവാഭാരതി നടത്തുന്ന അന്നദാനം 18 -ാം വർഷത്തിലേക്ക്

തൃശൂർ: ആശരണർക്ക് കൈത്താങ്ങായി സേവാഭാരതി. തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ സേവാഭാരതി നടത്തി വരുന്ന അന്നദാനം പതിനെട്ടാം വർഷത്തിലേക്ക് കടക്കുന്നു. മെഡിക്കൽ കോളേജിൽ 500 ഓളം പേർക്കാണ് സേവാഭാരതി ദിവസേന ഭക്ഷണം നൽകുന്നത്.

Read Also: ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ പാലസ്തീൻ ഫുട്‌ബോൾ താരം കൊല്ലപ്പെട്ടു; പ്രതിഷേധവുമായി ഹമാസ്

ചൂട് കഞ്ഞിയും കറികളുമാണ് സേവാഭാരതി ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം രോഗികൾക്ക് വിതരണം ചെയ്യുന്നത്. ആശുപത്രിയിൽ ചികിത്സയ്ക്കായെത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വലിയ ആശ്വാസമാണ് സേവാഭാരതിയുടെ അന്നദാനം.

ലോക്ക് ഡൗൺ സമയത്തും മുടങ്ങാതെ തുടരുന്ന ഈ സേവനം രോഗികൾക്ക് വളരെ സഹായകരമാണ്. ആശുപത്രിയിൽ കുടിവെള്ള വിതരണവും സേവാഭാരതി പ്രവർത്തകർ നടത്തുന്നുണ്ട്. സേവന പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വേണ്ടി ഒരു മുഴുവൻ സമയ പ്രവർത്തകനെയും സേവാഭാരതി മെഡിക്കൽ കോളേജിൽ നിയോഗിച്ചിട്ടുണ്ട്. സേവാഭാരതിയുടെ മുണ്ടത്തിക്കോടുള്ള അടുക്കളയിലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായുള്ള ഭക്ഷണം ഉണ്ടാക്കുന്നത്.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2879 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 1550 പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button