Latest NewsFootballNewsSports

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റി നിരയിൽ അഗ്വേറോ ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ല: ഗ്വാർഡിയോള

ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും മാഞ്ചസ്റ്റർ സിറ്റിയിൽ സെർജിയോ അഗ്വേറോയുടെ അവസാന മത്സരം. എന്നാൽ ഫൈനലിൽ അഗ്വേറോ സിറ്റി നിരയിൽ ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. താൻ ടീം തിരഞ്ഞെടുക്കുന്നത് വിജയിക്കാൻ വേണ്ടിയാകും.

അപ്പോൾ അതിന് ഏറ്റവും അനുയോജ്യരായ താരങ്ങളെയാകും ഇറക്കുക. അല്ലാതെ ഇക്കാര്യങ്ങൾ മുൻനിർത്തി ആൾക്കാരെ കളത്തിൽ ഇറക്കില്ലെന്ന് ഗ്വാര്‍ഡിയോള പറഞ്ഞു. അഗ്വേറോ ഫിറ്റാണോ എന്നാദ്യം നോക്കും എന്നിട്ട് അദ്ദേഹത്തിന് ഈ കളിയിൽ ഗോളടിച്ച് ടീമിനെ സഹായിക്കാനാകുമോ എന്നും നോക്കും. അതൊക്കെ നോക്കി മാത്രമെ ടീമിൽ ഇറക്കാൻ സാധിക്കു എന്നും ഗ്വാർഡിയോള വ്യക്തമാക്കി.

മാഞ്ചസ്റ്റർ സിറ്റി അവസാനം ചെൽസിയെ നേരിട്ടപ്പോൾ അഗ്വേറോ ആദ്യ ഇലവനിൽ കളിച്ചിരുന്നു. അന്ന് അഗ്വേറോ പെനാൽറ്റി നഷ്ടപ്പെടുത്തിയത് സിറ്റിക്ക് തിരിച്ചടിയാവുകയും സിറ്റി പരാജയപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button