COVID 19Latest NewsKeralaNews

പിപിഇ കിറ്റിന്റെ വില കുറയ്ക്കുമ്പോൾ ഗുണനിലവാരം ഉറപ്പ് വരുത്തുക , ഞങ്ങളും മനുഷ്യരാണ് : നഴ്‌സിന്റെ വീഡിയോ വൈറൽ

തിരുവനന്തപുരം : മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ​​ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരുന്നത്.

Read Also : യുഎഇയില്‍ നഴ്‌സുമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ലക്ഷങ്ങൾ മുടക്കി വിമാനം കയറിയ അഞ്ഞൂറോളം മലയാളി നഴ്‌സുമാർ ദുരിതത്തിൽ 

അതേ സമയം പിപിഇ കിറ്റ് അടക്കമുള്ളവയുടെ വില കുറച്ചതിനെതിരെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ രംഗത്തെത്തിയിരുന്നു. പിപിഇ കിറ്റ് വില കുറയ്ക്കുമ്പോൾ ആശുപത്രി അധികൃതർ ഗുണനിലവാരം കുറഞ്ഞ കിറ്റുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുമെന്നും അത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും നഴ്സുമാർ ഉൾപ്പെടെയുള്ളവർ പറയുന്നു.

അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പിപിഇ കിറ്റിന്റെ വിലനിലവാരം അതിന്റെ ഗുണമേന്മയിൽ ഉണ്ടാകുന്ന വ്യതിയാനം തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് വിഡിയോയിൽ പറയുന്നു. ഞങ്ങളും മനുഷ്യരാണ് , പി പി ഇ കിറ്റുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും വിഡിയോയിൽ ആവശ്യപ്പെടുന്നു.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button