Latest NewsNewsFootballSports

സെർജിയോ അഗ്വേറോ ബാഴ്‌സലോണയിൽ; മെസ്സി ക്ലബ് വിടില്ലെന്ന് ആരാധകർ

മാഞ്ചസ്റ്റർ സിറ്റി വിടുന്ന സെർജിയോ അഗ്വേറോ ബാഴ്‌സലോണയിലേക്ക്. അഗ്വേറോയും ബാഴ്‌സലോണയും തമ്മിലുള്ള കരാർ ചർച്ചകൾ ധാരണയിലേക്ക് എത്തിയതായി ഫേബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വർഷത്തെ കരാറാകും അഗ്വേറോ ബാഴ്‌സലോണയിൽ ഒപ്പുവെയ്ക്കുക.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയിൽ ലഭിക്കുന്ന വേതനം അഗ്വേറോയ്ക്ക് ബാഴ്‌സലോണയിൽ ലഭിക്കില്ല. പത്തു മില്യൺ യൂറോയിൽ താഴെയാകും അഗ്വേറോയുടെ പ്രതിവർഷ വേതനം. മെയ് 30 നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലാകും അഗ്വേറോയുടെ മാഞ്ചസ്റ്റർ സിറ്റിയിലെ ജേഴ്സിയിലെ അവസാന മത്സരം.

അതിനു പിന്നാലെ അഗ്വേറോ ബാഴ്‌സലോണയുമായി കരാർ ഒപ്പുവെക്കും. മെസ്സിയുടെ അടുത്ത സുഹൃത്തായ അഗ്വേറോ മെസ്സിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം മുൻനിർത്തിയാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത്. അഗ്വേറോ ബാഴ്‌സലോണയിൽ എത്തുന്നതോടെ മെസ്സി ക്ലബ് വിടില്ലെന്ന് തീരുമാനത്തിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button