COVID 19Latest NewsNewsIndia

ആരോഗ്യപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വികാരഭരിതനായി പ്രധാനമന്ത്രി

വാരണാസിയിലെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കൊവിഡിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യം. കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ. ഇതിന്റെ ഭാഗമായി വാരണാസിയിലെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി വികാരഭരിതനായി. കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായവരെ കുറിച്ച് സംസാരിക്കവേയാണ് പ്രധനമന്ത്രി കണ്ണീരണിഞ്ഞത്.

Also Read:സിറ്റിംഗ് എംഎൽഎ രാജിവച്ചു ; ഭവാനിപ്പൂരിൽ നിന്ന് വീണ്ടും ജനവിധി തേടാനൊരുങ്ങി മമത

ബ്ലാക്ക് ഫംഗസ് എന്ന ഭീഷണിക്കെതിരെ അദ്ദേഹം രജ്യത്തിനു മുന്നറിയിപ്പ് നൽകി. കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്ക്കെതിരെ രാജ്യം തയ്യാറെടുക്കുകയും ജാഗ്രത പുലർത്തുകയും വേണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. ‘കോവിഡ് പ്രതിരോധം ഒരു നീണ്ട യുദ്ധമാണ്. വാക്‌സിനേഷൻ സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണം. കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്തു. ഇത് അലംഭാവത്തിനുള്ള സമയമല്ലെന്നും ശക്തമായി പോരാടണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡിന് എതിരായ പോരാട്ടത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ഇതുവരെ 2,91,331 ആളുകളാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞിരിക്കുന്നത്. 3,57,295 പേര്‍ രോഗമുക്തരായതോടെ നിലവില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 30,27,925 പേരാണ്. രാജ്യത്ത് ഇതുവരെ 2,27,12,735 പേര്‍ രോഗമുക്തരായിരിക്കുന്നു. ഇതുവരെ 19,18,79,503 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button