Latest NewsNewsFootballSports

നിർണായക മത്സരത്തിൽ റയലിന് തിരിച്ചടി, ഹസാർഡ് കളിക്കില്ല

റയൽ മാഡ്രിഡ് സൂപ്പർ താരം ഏദൻ ഹസാർഡിന് വീണ്ടും പരിക്ക്. ഈ സീസണിൽ റയൽ മാഡ്രിഡിന്റെ അവസാന മത്സരത്തിൽ വില്ലറയലാണ് എതിരാളികൾ. വില്ലറയലിനെതിരായ നിർണായക മത്സരത്തിൽ ഹസാർഡ് ടീമിനൊപ്പം ഉണ്ടാവില്ലെന്ന് സിദാൻ വ്യക്തമാക്കി. ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയത് മുതൽ പരിക്കിന്റെ പിടിയിലാണ് ഹസാർഡ്. സ്പാനിഷ് ലീഗിലെ കിരീട പോരാട്ടത്തിൽ വില്ലറയലിനെതിരായ മത്സരം റയലിന് വളരെയധികം നിർണായകമാണ്.

ഇന്നത്തെ മത്സരത്തിൽ റയൽ മാഡ്രിഡ് ജയിക്കുകയും അത്ലാന്റിക്കോ മാഡ്രിഡ് അവസാന മത്സരം പരാജയപ്പെടുകയും ചെയ്താൽ റയൽ മാഡ്രിഡിന് ലാ ലീഗ കിരീടം സ്വന്തമാക്കാം. അതേസമയം പരിക്ക് മൂലം ടീമിന് പുറത്തായിരുന്നു ക്യാപ്റ്റൻ സെർജിയോ റാമോസ് നാളെ ടീമിൽ ഉണ്ടാവുമെന്ന് സിദാൻ വ്യക്തമാക്കി. എന്നാൽ റാമോസ് ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്ന കാര്യം സിദാൻ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button