Latest NewsNewsFootballSports

ജർമ്മൻ ഫുട്ബോൾ ലീഗിൽ ഇന്ന് അവസാന റൗണ്ട് മത്സരങ്ങൾ

ജർമ്മൻ ഫുട്ബോൾ ലീഗിൽ ഇന്ന് അവസാന റൗണ്ട് മത്സരങ്ങൾ. ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ലീഗിലെ 12-ാം സ്ഥാനക്കാരായ ഓസ്ബെർഗിനെ നേരിടും. ലീഗിലെ മൂന്നാം സ്ഥാനക്കാരായ ബെറൂസിയഡോർട്മുണ്ട് ലെവർകുസനാണ് എതിരാളികൾ. അതേസമയം ബെറൂസിയഡോർട്മുണ്ടിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നിലനിർത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്.

രണ്ട് മത്സരങ്ങൾ ശേഷിക്കെ ബയേൺ മ്യൂണിക് കിരീടം ഉറപ്പിച്ചിരുന്നു. ബയേണിന്റെ തുടർച്ചയായ ഒൻപതാം കിരീടമാണ് ഇത്തവണത്തേത്. മുപ്പത്തിമൂന്ന് മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ലെപ്സിഗിന് 65 പോയിന്റാണുള്ളത്. 61 പോയിന്റുമായി ബെറൂസിയഡോർട്മുണ്ടും വുൾഫ്ബെർഗ് മൂന്നും നാലും സ്ഥാനങ്ങളിൽ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button